28 ദിവസത്തെ ക്വാറന്റീന്‍, ഇത്തരത്തിൽ തന്നെ ഒളിമ്പ്യന്മാരെ സ്വീകരിക്കണമെന്ന് വിമര്‍ശിച്ച് ഗ്ലെന്‍ മാക്സ്വെൽ

    ടോക്കിയോ ഒളിമ്പിക്സിൽ 17 സ്വര്‍ണ്ണം അടക്കം 46 മെഡലുകളുമായി എത്തിയ ഓസ്ട്രേലിയയുടെ ഒളിമ്പ്യന്മാരെ കാത്തിരിക്കുന്നത് കടുത്ത ക്വാറന്റീന്‍ നിയമങ്ങളാണ്. ഏവരെയും പോലെ 14 ദിവസം രാജ്യത്ത് തിരികെ എത്തുമ്പോള്‍ ക്വാറന്റീന്‍ ഇരിക്കണമെന്ന നിയമത്തിന്റെ കൂടെ സൗത്ത് ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ അവിടുത്തെ അത്‍ലീറ്റുകള്‍ക്ക് 28 ദിവസത്തെ ക്വാറന്റീന്‍ നിര്‍ബന്ധമാക്കിയിരിക്കുകയാണ്.

    ഇതിനെതിരെയാണ് വിമര്‍ശനവുമായി ഗ്ലെന്‍ മാക്സ്വെല്‍ രംഗത്തെത്തിയിരിക്കുന്നത്. രാജ്യത്തിന് അഭിമാനകരമായ നേട്ടം സ്വന്തമാക്കിയ താരങ്ങളെ ഇത്തരത്തില്‍ സ്വീകരിച്ച സര്‍ക്കാര്‍ തീരുമാനം പരിതാപകരമെന്നാണ് ഗ്ലെന്‍ മാക്സ്വെൽ തന്റെ ട്വിറ്ററിലൂടെ കുറിച്ചത്.

    മെഡിക്കല്‍ അഡ്വൈസ് അവഗണിച്ചാണ് താരങ്ങളുടെ മാനസിക നിലയെ ബാധിക്കുന്ന തരത്തിലുള്ള തീരുമാനം ദേശീയ കാബിനറ്റ് എടുത്തതെന്ന് ഓസ്ട്രേലിയന്‍ ഒളിമ്പിക് ടീം ട്വിറ്ററിൽ പങ്കുവെച്ച ട്വീറ്റിനെ ക്വോട്ട് ചെയ്ത ശേഷമായിരുന്നു മാക്സ്വെല്ലിന്റെ പ്രതികരണം.

    Previous articleകൊഡ്രാഡോയുടെ കരാർ യുവന്റസ് പുതുക്കും
    Next articleഇന്ത്യൻ ആരോസിന്റെ യുവതാരം എ ടി കെ മോഹൻ ബഗാനിൽ