ഇന്ത്യൻ ആരോസിന്റെ യുവതാരം എ ടി കെ മോഹൻ ബഗാനിൽ

Fb Img 1628835323786

ഇന്ത്യയുടെ ഭാവി മധ്യനിര താരം എന്ന് പ്രവചിക്കപ്പെടുന്ന റിക്കി ഷബോംഗിനെയാണ് എ ടി കെ മോഹൻ ബഗാൻ സ്വന്തമാക്കി. രണ്ടു വർഷത്തെ കരാറിലാണ് 18കാരനായ താരം മോഹൻ ബഗാനിൽ എത്തുന്നത്. അവസാന രണ്ടു സീസണിലും ഐ ലീഗിൽ ഇന്ത്യൻ ആരോസിൽ താരം കളിച്ചിട്ടുണ്ട്. അവിടെ നല്ല പ്രകടനവും റിക്കി കാഴ്ചവെച്ചു.

ഡിഫൻസീവ് മിഡ്ഫീൽഡറായാണ് റിക്കി കളിക്കാറുള്ളത്. താരത്തെ അടുത്ത സീസണിൽ താരത്തെ ആരോസിലേക്ക് തന്നെ ലോൺ അടിസ്ഥാനത്തിൽ മടക്കി അയക്കാനാണ് സാധ്യത. ഇന്ത്യയുടെ അണ്ടർ 17 ടീമിനും അണ്ടർ 20 ടീമിനും വേണ്ടി റിക്കി കളിച്ചിട്ടുണ്ട്. റോയൽ വാഹിങ്ദോഹ് അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ്.

Previous article28 ദിവസത്തെ ക്വാറന്റീന്‍, ഇത്തരത്തിൽ തന്നെ ഒളിമ്പ്യന്മാരെ സ്വീകരിക്കണമെന്ന് വിമര്‍ശിച്ച് ഗ്ലെന്‍ മാക്സ്വെൽ
Next articleഫിനാൻഷ്യൽ ഫെയർ പ്ലേ നിയമം മാറ്റാനൊരുങ്ങി യുവേഫ