മൊറീസിയോ ഒഡീഷയിൽ തിരികെയെത്തി

ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം മൊറീസിയോ ഒഡീഷയിൽ തിരികെയെത്തി. ഡീഗോ മൊറിസിയോയെ സൈൻ ചെയ്തത് ആയി ഒഡീഷ ഔദ്യോഗികമായി അറിയിച്ചു. ഒരു വർഷത്തെ കരാറിലാണ് താരം ടീമിലേക്ക് തിരികെയെത്തുന്നത്. കഴിഞ്ഞ സീസണിൽ മുംബൈ സിറ്റിക്ക് ഒപ്പം മൊറിസിയോ ഉണ്ടായിരുന്നു. ഏഴ് മത്സരങ്ങൾ മുംബൈ സിറ്റിക്കായി ഐ എസ് എല്ലിൽ കളിച്ച താരം മൂന്ന് ഗോളുകൾ നേടിയിരുന്നു.

2020-21 സീസണിൽ 20 മത്സരങ്ങൾ ഒഡീഷമ്മ് ആയി കളിച്ച താരം ലീഗിൽ അന്ന് 12 ഗോളുകൾ നേടിയിരുന്നു. ഇതിനൊപ്പം രണ്ട് അസിസ്റ്റും താരം ഒഡീഷയ്ക്കായി സംഭാവന ചെയ്തു. 30കാരനായ താരം മുമ്പ് സൗദി അറേബ്യ, ജപ്പാൻ, കൊറിയ, ബ്രസീൽ തുടങ്ങിയ ലീഗുകളിൽ ഒക്കെ കളിച്ചിട്ടുണ്ട്.