4 വിക്കറ്റ് നഷ്ടം, ശ്രീലങ്കയുടെ ലീഡ് 250 കടന്നു

Sports Correspondent

Angelomatthews
Download the Fanport app now!
Appstore Badge
Google Play Badge 1

പാക്കിസ്ഥാനെതിരെ ഗോള്‍ ടെസ്റ്റിന്റെ മൂന്നാം ദിവസം ചായയ്ക്ക് പിരിയുമ്പോള്‍ ശ്രീലങ്ക രണ്ടാം ഇന്നിംഗ്സിൽ 109/4 എന്ന നിലയിൽ. മികച്ച ഫോമിൽ കളിക്കുകയായിരുന്ന ആഞ്ചലോ മാത്യൂസിനെ(35) നഷ്ടമായത് ആണ് ശ്രീലങ്കയ്ക്ക് വലിയ തിരിച്ചടിയായത്. ടീമിന് 256 റൺസിന്റെ ലീഡാണ് മത്സരത്തിലുള്ളത്.

16 റൺസുമായി ദിനേശ് ചന്ദിമലും 4 റൺസ് നേടി ദിമുത് കരുണാരത്നേയുമാണ് ആതിഥേയര്‍ക്കായി ക്രീസിലുള്ളത്. നേരത്തെ പാക്കിസ്ഥാന്റെ ഒന്നാം ഇന്നിംഗ്സ് 231 റൺസിൽ അവസാനിച്ചിരുന്നു.

രമേശ് മെന്‍ഡിസ് അഞ്ചും പ്രഭാത് ജയസൂര്യ മൂന്നും വിക്കറ്റ് നേടിയാണ് പാക്കിസ്ഥാനെ 231 റൺസിൽ ചുരുട്ടിക്കെട്ടിയത്.