മെസ്സി തിരിച്ചു വരുമോ? പ്രതികരിച്ച് സാവി

Nihal Basheer

Download the Fanport app now!
Appstore Badge
Google Play Badge 1

ലയണൽ മെസ്സിയുടെ ബാഴ്‌സലോണയിലേക്കുള്ള തിരിച്ചു വരവ് സൂചനകൾ കഴിഞ്ഞ ദിവസം ക്ലബ്ബ് പ്രെസിഡന്റ് ലപോർട നൽകിയതിന് പിറകെ വിഷയത്തിൽ പ്രതികരിച്ച് സാവിയും. യുവന്റസുമായുള്ള പ്രീ സീസൺ മത്സരത്തിന് മുന്നോടിയായി പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലവിലെ സാഹചര്യത്തിൽ മെസ്സിയുടെ തിരിച്ചു വരവ് അസാധ്യമാണെന്ന് സാവി പറഞ്ഞു. “അദ്ദേഹത്തിന് നിലവിൽ പിഎസ്ജിയിൽ കരാർ ബാക്കിയുണ്ട്. അതുകൊണ്ടു തന്നെ തിരിച്ചു വരവ് നിലവിൽ അസാധ്യമാണ്”. മെസ്സിയെ കുറിച്ച് സംസാരിക്കേണ്ട സമയമല്ല ഇതെന്നും സാവി കൂട്ടിച്ചേർത്തു. ലോകത്തിലെ ഏറ്റവും മികച്ച താരമാണ് മെസ്സി. അതേ സമയം ലപോർട കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനയോട് സാവിയും യോജിച്ചു. മെസ്സിയുടെ ബാഴ്‌സയിലെ കാലം അവസാനിച്ചിട്ടില്ല എന്നായിരുന്നു ലപോർട പറഞ്ഞത്. പ്രെസിഡന്റിന്റെ വാക്കുകൾ തന്നെ ആവർത്തിച്ച സാവി, താനും വിശ്വസിക്കുന്നത് മെസ്സിയുടെ ബാഴ്‌സയിലെ കാലം അവസാനിച്ചിട്ടില്ല എന്നു തന്നെ ആണെന്നും പറഞ്ഞു.

നേരത്തെ ലപോർടയുടെ വാക്കുകൾ ആരാധകർക്ക് മെസ്സി തിരിച്ചു ബാഴ്‌സയിലേക്ക് എത്തിയെക്കുമെന്ന പ്രതീക്ഷ നൽകിയിരുന്നു. അടുത്ത സീസണോടെ പിഎസ്ജിയിലെ കരാർ അവസാനിച്ച് ഫ്രീ ഏജന്റ് ആവുന്ന താരത്തെ തിരികെ എത്തിക്കാൻ ബാഴ്‌സലോണ ശ്രമിക്കുമോ എന്നാണ് ആരാധകർ ഉറ്റു നോക്കുന്നത്.