പാക്കിസ്ഥാനെതിരെ ഗോള്‍ ടെസ്റ്റിന്റെ മൂന്നാം ദിവസം ചായയ്ക്ക് പിരിയുമ്പോള്‍ ശ്രീലങ്ക രണ്ടാം ഇന്നിംഗ്സിൽ 109/4 എന്ന നിലയിൽ. മികച്ച ഫോമിൽ കളിക്കുകയായിരുന്ന ആഞ്ചലോ മാത്യൂസിനെ(35) നഷ്ടമായത് ആണ് ശ്രീലങ്കയ്ക്ക് വലിയ തിരിച്ചടിയായത്. ടീമിന് 256 റൺസിന്റെ ലീഡാണ് മത്സരത്തിലുള്ളത്.
16 റൺസുമായി ദിനേശ് ചന്ദിമലും 4 റൺസ് നേടി ദിമുത് കരുണാരത്നേയുമാണ് ആതിഥേയര്‍ക്കായി ക്രീസിലുള്ളത്. നേരത്തെ പാക്കിസ്ഥാന്റെ ഒന്നാം ഇന്നിംഗ്സ് 231 റൺസിൽ അവസാനിച്ചിരുന്നു.
രമേശ് മെന്‍ഡിസ് അഞ്ചും പ്രഭാത് ജയസൂര്യ മൂന്നും വിക്കറ്റ് നേടിയാണ് പാക്കിസ്ഥാനെ 231 റൺസിൽ ചുരുട്ടിക്കെട്ടിയത്.
![Resizedimage 2026 02 11 01 28 22 4384[1]](https://fanport.in/wp-content/uploads/2026/02/ResizedImage_2026-02-11_01-28-22_43841-150x150.webp)







