ജോളി റോവേഴ്സിനെ എറിഞ്ഞൊതുക്കി ഹരികൃഷ്ണനും അജിത്തും, മാസ്റ്റേഴ്സ് റോയല്‍ സെഞ്ചൂറിയണ് 8 വിക്കറ്റ് വിജയം

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ജോളി റോവേഴ്സ് പെരിന്തല്‍മണ്ണയ്ക്കെതിരെ 8 വിക്കറ്റ് വിജയവുമായി മാസ്റ്റേഴ്സ് റോയല്‍ സെഞ്ചൂറിയണ്‍. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ജോളി റോവേഴ്സിനെ 74 റണ്‍സിന് എറിഞ്ഞൊതുക്കിയ ശേഷം ലക്ഷ്യം 13.1 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ മാസ്റ്റേഴ്സ് റോയല്‍ സെഞ്ചൂറിയണ്‍ സ്വന്തമാക്കുകയായിരുന്നു.

മാസ്റ്റേഴ്സ് റോയല്‍ സെഞ്ചുറിയണിന് വേണ്ടി ഹരി കൃഷ്ണന്‍ അഞ്ചും അജിത്ത് മൂന്നും വിക്കറ്റ് നേടിയപ്പോള്‍ 20.3 ഓവറില്‍ ജോളി റോവേഴ്സ് ഓള്‍ഔട്ട് ആയി. 33 റണ്‍സുമായി ഓപ്പണര്‍ ഷമീല്‍ മാത്രമാണ് ജോളി റോവേഴ്സ് നിരയില്‍ പൊരുതി നിന്നത്. മറ്റാര്‍ക്കും തന്നെ മികവ് പുലര്‍ത്താനാകാതെ വന്നപ്പോള്‍ ടീമിന്റെ രണ്ടാമത്തെ ടോപ് സ്കോര്‍ എക്സ്ട്രാസില്‍ നിന്ന് വന്ന 11 റണ്‍സായിരുന്നു.

സഞ്ജയ് രാജ്(33) ആണ് മാസ്റ്റേഴ്സ് റോയല്‍ സെഞ്ചുറിയണിന്റെ ടോപ് സ്കോറര്‍. അരുണ്‍ പൗലോസ്(14) ആണ് പുറത്തായ മറ്റൊരു താരം. ഉണ്ണിമോന്‍ സാബു 22 റണ്‍സുമായി പുറത്താകാതെ ടീമിന്റെ വിജയ സമയത്ത് ക്രീസിലുണ്ടായിരുന്നു.

തന്റെ 4.3 ഓവറില്‍ 14 റണ്‍സിന് അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഹരി കൃഷ്ണനാണ് കളിയിലെ താരം. തന്റെ സ്പെല്ലില്‍ ഒരു മെയ്ഡനും താരം നേടി.