“ധോണി ഇന്ത്യ കണ്ട ഏറ്റവും മികച്ച ക്യാപ്റ്റൻ” – റെയ്ന

- Advertisement -

ഇന്ത്യ കണ്ട ഏറ്റവും മികച്ച ക്യാപ്റ്റൻ ധോണി തന്നെ ആണെന്ന് സുരേഷ് റെയ്ന. ചെന്നൈ സൂപ്പർ കിംഗ്സിലെ സഹതാരമായ ധോണിയുടെ ക്യാപ്റ്റൻസിക്ക് പകരം വെക്കാൻ ആരും ഇല്ല എന്ന് റെയ്ന പറയുന്നു. ഇന്ത്യൻ ടീമിന്റെ ശൈലി തന്നെ മാറ്റിമറിച്ചത് ധോണി ആണെന്ന് റെയ്ന പറയുന്നു. 38കാരനായ ധോണി ഇപ്പോൾ ക്രിക്കറ്റിൽ നിന്ന് താൽക്കാലികമായി മാറി നിൽക്കുകയാണ്‌. ഇനി ഐ പി എല്ലിൽ ആകും ധോണി തിരിച്ചുവരിക.

മുമ്പ് ധോണി ക്യാപ്റ്റൻ ആയിരിക്കുമ്പോൾ ഇന്ത്യൻ ടീം എങ്ങനെയാണൊ അതുപോലെയാണ് ഇപ്പോൾ ചെന്നൈ സൂപ്പർ കിംഗ്സ് എന്ന് റെയ്ന പറഞ്ഞു. ധോണിയുടെ സാന്നിദ്ധ്യം ഡ്രസിംഗ് റൂമിലെ അന്തരീക്ഷം മികച്ചതാക്കുന്നു എന്നും റെയ്ന പറഞ്ഞു. ഈ സീസണിൽ ചെന്നൈക്ക് മികച്ച ടീമാണ് ഉള്ളത് എന്നും കിരീട പ്രതീക്ഷ ഉണ്ട് എന്നും റെയ്ന കൂട്ടിച്ചേർത്തു.

Advertisement