ഡെയ്ൽ സ്റ്റെയിൻ ദക്ഷിണാഫ്രിക്കക്ക് വേണ്ടി ടി20യിൽ ഏറ്റവും കൂടുതൽ വിക്കറ്റ് എടുത്ത താരം

ദക്ഷിണാഫ്രിക്കൻ ഫാസ്റ്റ് ബൗളർ ഡെയ്ൽ സ്റ്റെയ്ൻ ടി20 ക്രിക്കറ്റിൽ ദക്ഷിണാഫ്രിക്കക്ക് വേണ്ടി ഏറ്റവും കൂടുതൽ വിക്കറ്റ് എടുത്ത താരമായി. ഇംഗ്ലണ്ടിനെതിരായ ഒന്നാം ടി20യിലാണ് ഇമ്രാൻ താഹിറിന്റെ റെക്കോർഡ് സ്റ്റെയ്ൻ മറികടന്നത്. 61 വിക്കറ്റാണ് ഇമ്രാൻ താഹിർ ദക്ഷിണാഫ്രിക്കവേണ്ടി ടി20യിൽ വീഴ്ത്തിയത്.

ഇന്നലെ ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ടി20 മത്സരത്തിൽ ഇംഗ്ലണ്ട് ഓപ്പണർ ജോസ് ബട്ലറുടെ വിക്കറ്റ് വീഴ്ത്തിയത് സ്റ്റെയ്ൻ ഈ നേട്ടം സ്വന്തമാക്കിയത്. ഇത് സ്‌റ്റെയ്‌നിന്റെ ദക്ഷിണാഫ്രിക്കക്ക് വേണ്ടിയുള്ള 45മത്തെ മത്സരമായിരുന്നു. ബട്ലറുടെ വിക്കറ്റ് സ്റ്റെയ്നിന്റെ 62മത്തെ വിക്കറ്റായിരുന്നു. നിലവിൽ ടെസ്റ്റിലും ദക്ഷിണാഫ്രിക്കക്ക് വേണ്ടി ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ താരമാണ് ഡെയ്ൽ സ്റ്റെയ്ൻ. ഇംഗ്ലണ്ടിനെതിരായ ഒന്നാം ടി20 മത്സരത്തിൽ ദക്ഷിണാഫ്രിക്ക 1 വിക്കറ്റ് ജയം സ്വന്തമാക്കിയിരുന്നു.

Previous articleജോളി റോവേഴ്സിനെ എറിഞ്ഞൊതുക്കി ഹരികൃഷ്ണനും അജിത്തും, മാസ്റ്റേഴ്സ് റോയല്‍ സെഞ്ചൂറിയണ് 8 വിക്കറ്റ് വിജയം
Next article40 റണ്‍സിന് ഓള്‍ഔട്ട് ആയി കോഴിക്കോട് ഡിസിഎ, 7 വിക്കറ്റ് വിജയം നേടി പ്രതിഭ സിസി സെമിയിലേക്ക്