ഐപിഎലില്‍ രാജസ്ഥാന് റോയൽസിനെതിരെ 8 വിക്കറ്റ് വിജയം നേടി ഡൽഹി ക്യാപിറ്റൽസ്. 18.1 ഓവറിലാണ് ഡൽഹിയുടെ വിജയം. മിച്ചൽ മാര്‍ഷ് 89 റൺസും ഡേവിഡ് വാര്‍ണര്‍ 52 റൺസും നേടിയാണ് ഡൽഹിയുടെ തകര്‍പ്പന്‍ വിജയം സാധ്യമാക്കിയത്.
പ്ലേ ഓഫ് സാധ്യതകള്‍ക്കായി ഇരു ടീമുകള്‍ക്കും വിജയം അനിവാര്യമായ മത്സരമായിരുന്നു ഇന്നത്തേത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് 160/6 എന്ന സ്കോര്‍ നേടിയ ശേഷം മികച്ച ബൗളിംഗ് തുടക്കമാണ് നേടിയത്. ആദ്യ ഓവറിൽ തന്നെ ശ്രീകര്‍ ഭരതിനെ പുറത്താക്കിയ ട്രെന്റ് ബോള്‍ട്ടിന്റെ പന്തുകള്‍ നേരിടുവാന്‍ മിച്ചൽ മാര്‍ഷും ഡേവിഡ് വാര്‍ണറും പാടുപെടുന്ന കാഴ്ചയാണ് കണ്ടത്.
എന്നാൽ ഇരുവരും തങ്ങളുടെ പരിചയ സമ്പത്ത് മികച്ച രീതിയിൽ ഉപയോഗിച്ച് ക്രീസിൽ നിലയുറപ്പിച്ച ശേഷം ഡൽഹിയുടെ ഇന്നിംഗ്സിന് താളം നൽകുകയായിരുന്നു. പത്തോവര്‍ പിന്നിട്ടപ്പോള്‍ ഡൽഹി 74 റൺസാണ് ഒരു വിക്കറ്റ് നഷ്ടത്തിൽ നേടിയത്.
വാര്‍ണര്‍ നിലയുറപ്പിച്ച് കളിച്ചപ്പോള്‍ കൂടുതൽ അപകടകാരിയായത് മിച്ചൽ മാര്‍ഷ് ആയിരുന്നു. രണ്ടാം വിക്കറ്റിൽ വാര്‍ണര്‍ – മാര്‍ഷ് കൂട്ടുകെട്ട് നേടിയ 144 റൺസാണ് രാജസ്ഥാന്റെ പ്ലേ ഓഫ് സ്വപ്നങ്ങള്‍ക്ക് തിരിച്ചടിയായി മാറിയത്.
മാര്‍ഷ് 89 റൺസ് നേടി പുറത്തായെങ്കിലും താരം ഡൽഹിയുടെ വിജയം ഉറപ്പാക്കിയ ശേഷം ആണ് മടങ്ങിയത്. ഡേവിഡ് വാര്‍ണര്‍ 52 റൺസും ഋഷഭ് പന്ത് 13 റൺസും നേടി ഡൽഹിയെ 11 പന്ത് അവശേഷിക്കെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.