മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മികച്ച അണ്ടർ 18 താരമായി അർജന്റീനൻ ടാലന്റ് ഗർനാചോ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

2021/22 ലെ ജിമ്മി മർഫി യംഗ് പ്ലെയർ ഓഫ് ദ ഇയർ ആയി മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അലഹാൻഡ്രോ ഗാർനാച്ചോ തിരഞ്ഞെടുക്കപ്പെട്ടു. 17 കാരനായ അർജന്റീന-സ്പാനിഷ് വിംഗർ ചെൽസിയുമായുള്ള പ്രീമിയർ ലീഗ് മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനായി സീനിയർ അരങ്ങേറ്റം നടത്തിയിരുന്നു‌.

2020-ൽ അത്‌ലറ്റിക്കോ മാഡ്രിഡിൽ നിന്ന് യുണൈറ്റഡിലേക്ക് ചേക്കേറിയ ഗാർനാച്ചോ ഈ സീസൺ എഫ്‌എ യൂത്ത് കപ്പ് ഫൈനലിലേക്കുള്ള യുണൈറ്റഡ് അണ്ടർ 18-ന്റെ യാത്രയിൽ വലിയ പങ്കുവഹിച്ചിരുന്നു. അഞ്ച് ഗോളുകൾ താരം എഫ് എ യൂത്ത് കപ്പിൽ നേടി. അടുത്തിടെ അർജന്റീന ദേശീയ ക്യാമ്പിലും ഗർനാചോ എത്തിയിരുന്നു.