റയൽ മാഡ്രിഡിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടുന്ന താരമായി ബ്രസീലിയൻ താരം മാഴ്സെലോ. നിലവിൽ ലാ ലീഗ കിരീടം നേട്ടയതോടെ റയലിനോട് ഒപ്പം 24 കിരീട നേട്ടങ്ങളിൽ ആണ് ബ്രസീലിയൻ ലെഫ്റ്റ് ബാക്ക് ഭാഗം ആയത്. 6 ലാ ലീഗ കിരീട നേട്ടത്തിലും 4 ചാമ്പ്യൻസ് ലീഗ് കിരീട നേട്ടത്തിലും ഭാഗമായ മാഴ്സെലോ 2 സ്പാനിഷ് കപ്പ്, 5 സ്പാനിഷ് സൂപ്പർ കപ്പ്, 3 യുഫേഫ സൂപ്പർ കപ്പ്, 4 ക്ലബ് ലോക കപ്പ് എന്നീ നേട്ടങ്ങളിലും പങ്കാളിയായി.
ചരിത്രത്തിൽ ഒരു റയൽ മാഡ്രിഡ് താരവും ഇത്രയും കിരീടങ്ങൾ ഉയർത്തിയിട്ടില്ല. നിലവിൽ കഴിഞ്ഞ 2,3 വർഷങ്ങളായി ആദ്യ പതിനൊന്നിൽ സ്ഥാനം ലഭിക്കുന്നില്ല എങ്കിലും റയലിന്റെ പ്രധാനപ്പെട്ട താരങ്ങളിൽ ഒരാൾ തന്നെയാണ് ക്യാപ്റ്റൻ കൂടിയായ മാഴ്സെലോ. നിലവിൽ ജൂണിൽ ക്ലബും ആയുള്ള കരാർ അവസാനിക്കുന്ന മാഴ്സെലോ ഈ സീസണിനു ശേഷം ക്ലബ് വിടാൻ തന്നെയാണ് ആണ് സാധ്യത. റയലിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാൾ ആയിട്ട് തന്നെയാവും അവർക്ക് ആയി 16 വർഷം ബൂട്ട് കെട്ടിയ മാഴ്സെലോ ഓർമിക്കപ്പെടുക എന്നുറപ്പാണ്.