അത്ലറ്റികോ മാഡ്രിഡിനെ അട്ടിമറിച്ചു അത്‌ലറ്റിക് ബിൽബാവോ

സ്പാനിഷ് ലാ ലീഗയിൽ അത്ലറ്റികോ മാഡ്രിഡിനെ അട്ടിമറിച്ചു അത്‌ലറ്റിക് ബിൽബാവോ. എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് അത്ലറ്റികോ മാഡ്രിഡിനെ അട്ടിമറിച്ചതോടെ അത്‌ലറ്റിക് തങ്ങളുടെ യൂറോപ്യൻ പ്രതീക്ഷകൾ നിലനിർത്തി. പന്ത് കൂടുതൽ നേരം കൈവശം വച്ചത് അത്ലറ്റികോ മാഡ്രിഡ് ആയിരുന്നു, ഒരിക്കൽ അവരുടെ ശ്രമം ബാറിൽ ഇടിച്ചു മടങ്ങുകയും ചെയ്തു. മത്സരത്തിൽ എട്ടാം മിനിറ്റിൽ തന്നെ അത്‌ലറ്റിക് ക്ലബ് മുന്നിലെത്തി. ഇനാകി വില്യംസിന്റെ പാസ് മരിയോ ഹെർമാസിന്റെ കാലിൽ തട്ടി സെൽഫ് ഗോൾ ആവുക ആയിരുന്നു.

Screenshot 20220501 041126

രണ്ടാം പകുതിയിൽ 56 മത്തെ മിനിറ്റിൽ മുനിയനെ ഹെരേര വീഴ്ത്തിയതിനു ലഭിച്ച പെനാൽട്ടി ലക്ഷ്യം കണ്ട ഇനാകി വില്യംസ് അത്‌ലറ്റിക് ബിൽബാവോയുടെ ജയം ഉറപ്പിച്ചു. 6 വർഷം തുടർച്ചയായി ഒരു ലാ ലീഗ മത്സരവും വിടാതെ കളിച്ച ഇനാകി വില്യംസ് പരിക്കേറ്റ് പുറത്ത് പോയതും മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ കാണാൻ ആയി. ജയത്തോടെ നിലവിൽ ലീഗിൽ എട്ടാമത് ആണ് അത്‌ലറ്റിക് ബിൽബാവോ അതേസമയം അത്ലറ്റികോ മാഡ്രിഡ് നാലാം സ്ഥാനത്തു തുടരുകയാണ്.