“മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രസിംഗ് ടീമല്ല, ഡിപ്രസിംഗ് ടീമാണ്”

മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബിനെ രൂക്ഷമായി വിമർശിച്ച് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ഗാരി നെവിൽ. ഇന്നലെ ലെസ്റ്ററിനോട് വഴങ്ങിയ സമനിലയെ കുറിച്ച് സംസാരിക്കുക ആയിരുന്നു ഗാരി നെവിൽ. മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു പ്രസിംഗ് ടീം ആകാൻ ആണ് ശ്രമിക്കുന്നത്. എന്നാൽ അവർ പ്രസിംഗ് ടീമല്ല, അവർ ഡിപ്രസിങ് ടീമാണ്. നെവിൽ ആഞ്ഞടിച്ചു.

പന്ത് കൈവശം ഇല്ലാത്ത അവസരത്തിൽ യുണൈറ്റഡ് താരങ്ങൾ വെറുതെ ഗ്രൗണ്ടിൽ നടക്കുകയാണ്. നെവിൽ പറഞ്ഞു. ഇന്നലെ രണ്ടാം പകുതിയിൽ ഏകദേശം 20 മിനിറ്റ് കഴിഞ്ഞ് ഇഹനാച്ചോ ആ ഗോൾ നേടുന്നത് വരെ യുണൈറ്റഡ് താരങ്ങൾ ലെസ്റ്ററിന്റെ താരങ്ങൾ പാസ്സ് ചെയ്യുന്നത് നോക്കി പിച്ചിൽ നടക്കുക ആയിരുന്നു. അദ്ദേഹം പറഞ്ഞു. ലെസ്റ്റർ വിജയിക്കേണ്ട മത്സരമായിരുന്നു അത്. മാഞ്ചസ്റ്റർ യുണൈറ്റഡ് സമനില പോലും അർഹിക്കുന്നില്ല എന്നും നെവിൽ പറയുന്നു.