കിംഗ്സ് പോരാട്ടത്തിൽ ചെന്നൈയ്ക്ക് ടോസ് പഞ്ചാബ് നിരയിൽ വൈഭവ് അറോറയ്ക്കും ജിതേഷ് ശര്‍മ്മയ്ക്കും അരങ്ങേറ്റം

പഞ്ചാബ് കിംഗ്സിനെതിരെ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് ചെന്നൈ സൂപ്പര്‍ കിംഗ്സ്. രണ്ട് മത്സരങ്ങളിൽ ചെന്നൈ രണ്ടും പരാജയപ്പെട്ടപ്പോള്‍ പഞ്ചാബിന് രണ്ട് മത്സരങ്ങളിൽ നിന്ന് ഒരു വിജയം നേടുവാന്‍ സാധിച്ചിട്ടുണ്ട്.

ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ ഇന്നത്തെ മത്സരത്തിൽ പഞ്ചാബ് നിരയിൽ രണ്ട് താരങ്ങള്‍ അരങ്ങേറ്റം കുറിയ്ക്കുകയാണ്. ജിതേഷ് ശര്‍മ്മയും വൈഭവ് അറോറയും ആണ് അരങ്ങേറ്റക്കാര്‍. രാജ് ബാവയും ഹര്‍പ്രീത് ബ്രാറും ആണ് പുറത്ത് പോകുന്നത്.

ചെന്നൈ നിരയിൽ തുഷാര്‍ ദേശ്പാണ്ടേയ്ക്ക്ക് പകരം ക്രിസ് ജോര്‍ദ്ദാന്‍ ക്രീസിലേക്ക് എത്തുന്നു.

പഞ്ചാബ് കിംഗ്സ്: Mayank Agarwal(c), Shikhar Dhawan, Bhanuka Rajapaksa(w), Liam Livingstone, Shahrukh Khan, Jitesh Sharma, Odean Smith, Arshdeep Singh, Kagiso Rabada, Rahul Chahar, Vaibhav Arora

ചെന്നൈ സൂപ്പര്‍ കിംഗ്സ്: Ruturaj Gaikwad, Robin Uthappa, Moeen Ali, Ambati Rayudu, Ravindra Jadeja(c), MS Dhoni(w), Shivam Dube, Dwayne Bravo, Chris Jordan, Dwaine Pretorius, Mukesh Choudhary