ഇത്തവണത്തെ യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ കാണാൻ പോകുന്നത് വളരെ മികച്ച മത്സരങ്ങൾ തന്നെ ആകും. ഇന്ന് നടന്ന ഗ്രൂപ്പ് തിരഞ്ഞെടുപ്പിൽ ഗ്രൂപ്പ് ഡിയും ഗ്രൂപ്പ് എചും മരണ ഗ്രൂപ്പ് ആയി മാറും. ഗ്രൂപ്പ് ഡിയിൽ ആറ് തവണ ചാമ്പ്യൻസ് ലീഗ് നേടിയ ക്ലബായ ലിവർപൂളിന് ഒപ്പം ഉള്ളത് രണ്ട് വലിയ ക്ലബുകൾ തന്നെയാണ്. ഡച്ച് ക്ലബായ അയാക്സും ഒപ്പം മികച്ച ഫോമിൽ കളിക്കുന്ന അറ്റലാന്റയുമാണ് ലിവർപൂളിനൊപ്പം ഉള്ളത്. ക്ലോപ്പിന്റെ ടീമിനെ ഗ്രൂപ്പ് ഘട്ടം ഒട്ടും എളുപ്പമാകില്ല. ഗ്രൂപ്പ് ഡിയിൽ നാലാം ടീമായി മിഡ്റ്റിലാന്റും ഉണ്ട്.
മൂന്ന് തവണ ചാമ്പ്യൻസ് ലീഗ് നേടിയ മാഞ്ചസ്റ്റർ യുണൈറ്റഡിന് ആണ് ഏറ്റവും കടുപ്പമുള്ള ഗ്രൂപ്പ്. അവർക്ക് ഒപ്പം ഉള്ള കഴിഞ്ഞ സീസൺ ചാമ്പ്യൻസ് ലീഗ് ഫൈനലിസ്റ്റായ പി എസ് ജിയും കഴിഞ്ഞ സീസണിലെ സെമി ഫൈനലിസ്റ്റായ ലെപ്സിഗുമാണ്. ഒപ്പം തുർക്കിഷ് കരുത്തരായ ഇസ്താംബുൾ ബസക്ഷിയറും ഉണ്ട്.
ഇങ്ങനെ ഒക്കെ ആണെങ്കിലും ഫുട്ബോൾ ആരാധകരുടെ ശ്രദ്ധ കൂടുതൽ ഉണ്ടാവുക ഗ്രൂപ്പ് ജിയിൽ ആകും. അവിടെയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ കളിക്കുന്ന യുവന്റസും, മെസ്സി കളിക്കുന്ന ബാഴ്സലോണയും ഉള്ളത്. നിലവിലുള്ള ചാമ്പ്യന്മാരായ ബയേൺ ഗ്രൂപ്പ് എയിലാണ് ഉള്ളത്. ബയേണൊപ്പം സ്പാനിഷ് ക്ലബായ അത്ലറ്റിക്കോ മാഡ്രിഡ്, ഓസ്ട്രിയൻ ക്ലബായ സാൽസ്ബർഗ്, റഷ്യൻ ക്ലബായ ലോകോമോടിവ് മോസ്കോ എന്നിവർ ഉണ്ട്.
ഗ്രൂപ്പുകൾ;