ലെവൻഡോസ്കി യുവേഫയുടെ ഈ സീസണിലെ മികച്ച താരം

20201001 222145
- Advertisement -

യുവേഫയുടെ ഈ വർഷത്തെ മികച്ച താരത്തിനുള്ള പുരസ്കാരം പോളണ്ട് താരം ലെവൻഡോസ്കി സ്വന്തമാക്കി. ഇന്ന് നടന്ന പുരസ്കാര ചടങ്ങി ലെവൻഡോസ്കി ഈ പുരസ്കാരം ഏറ്റുവാങ്ങി. ഒപ്പം യുവേഫയുടെ മികച്ച ഫോർവേഡിനുള്ള പുരസ്കാരവും ലെവൻഡോസ്കി സ്വന്തമാക്കി. കഴിഞ്ഞ സീസണിൽ 47 മത്സരങ്ങളിൽ നിന്ന് 55 ഗോളുകൾ ലെവൻഡോസ്കി നേടിയിരുന്നു.

കളിച്ച എല്ലാ ടൂർണമെന്റിലും ടോപ്പ് സ്കോറർ ആകാനും ലെവൻഡോസ്കിക്ക് കഴിഞ്ഞ സീസണിൽ ആയി. ബയേൺ ഗോൾകീപ്പർ മാനുവൽ നൂയർ, മാഞ്ചസ്റ്റർ സിറ്റി താരം കെവിൻ ഡിബ്ര്യുയിൻ എന്നിവരെ മറികടന്നാണ് മികച്ച യുവേഫ താരമായി ലെവൻഡോസ്കി മാറിയത്. കെവിൻ ഡി ബ്രുയിൻ മികച്ച മധ്യനിര താരമായും, കിമ്മിക് മികച്ച ഡിഫൻഡറായും നൂയർ മികച്ച ഗോൾ കീപ്പറായും തിരഞ്ഞെടുക്കപ്പെട്ടു.

Advertisement