ഡി യോങ്ങിന്റെ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കുള്ള നീക്കത്തിന് ഇനി തടസ്സം ഡിയോങ് മാത്രം. ബാഴ്സലോണയും മാഞ്ചസ്റ്റർ യുണൈറ്റഡും താരത്തെ കൈമാറാനായി പൂർണ്ണമായി ധാരണയിൽ എത്തിയതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. 85 മില്യൺ യൂറോ വരുന്ന പാക്കേജ് ആണ് ബാഴ്സലോണ സ്വീകരിച്ചിരിക്കുന്നത്. 75 മില്യൺ യൂറോ ട്രാൻസ്ഫർ ഫീ ആയും 10 മില്യൺ ആഡ് ഓൺ ആയും മാഞ്ചസ്റ്റർ യുണൈറ്റഡ് ബാഴ്സക്ക് നൽകും.
ഇരു ക്ലബുകളും ധാരണയിൽ ആയി എങ്കിലും ഡിയോങ് ഇപ്പോഴും ബാഴ്സലോണ വിടാൻ ഒരുക്കമല്ല. താൻ ബാഴ്സലോണയിൽ തുടരാൻ ആഗ്രഹിക്കുന്നു എന്ന് ഡിയീങ് പറയുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് ഇപ്പോൾ താരവുമായി ചർച്ചകൾ നടത്തുകയാണ്. ഡിയോങ്ങിന്റെ മനസ്സു മാറ്റാനായി താരത്തിന് നൽകാൻ പോകുന്ന കരാറിൽ വലിയ മാറ്റങ്ങൾ മാഞ്ചസ്റ്റർ യുണൈറ്റഡ് വരുത്തിയേക്കും. മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ ട്രാൻസ്ഫർ വിൻഡോയുടെ തുടക്കം മുതൽ ഡിയോങ്ങിനെ ടീമിൽ എത്തിക്കാൻ ആയി ശ്രമിക്കുകയാണ്.
ആ ശ്രമം വിജയിക്കാൻ ഇനി ഡിയീങ്ങിന്റെ മനസ്സ് മാറിയാലെ പറ്റുകയുള്ളൂ. എറിക് ടെൻ ഹാഗും മനസ്സു മാറ്റാൻ ഡിയോങ്ങുമായി സംസാരിക്കുന്നുണ്ട്.