മാഞ്ചസ്റ്റർ യുണൈറ്റഡ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കരാർ റദ്ദാക്കണം എന്ന് നെവിൽ

Newsroom

Picsart 22 11 17 23 38 24 730
Download the Fanport app now!
Appstore Badge
Google Play Badge 1

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കരാർ അവസാനിപ്പിക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബ് ചെയ്യേണ്ടത് എന്ന് ഇതിഹാസ താരം ഗാരി നെവിൽ. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വിവാദ അഭിമുഖത്തെ കുറിച്ച് സംസാരിക്കുക ആയിരുന്നു നെവിൽ.

ക്ലബിലേക്ക് തിരിച്ചുവരണം എന്ന് ഉണ്ടായിരുന്നു എങ്കിൽ അദ്ദേഹം ഇങ്ങനെ ഒരു ഇന്റർവ്യൂ നൽകുമായിരുന്നില്ല. ഈ കാര്യങ് തലക്കെട്ടുകൾ ആകുമെന്നും ഇത് തന്റെ മാഞ്ചസ്റ്റർ യുണൈറ്റഡ് കരിയറിന്റെ അവസാനമാകുമെന്നും അദ്ദേഹത്തിന് അറിയാമായിരുന്നു. നെവിൽ സ്കൈ സ്പോർട്സിൽ പറഞ്ഞു.

Picsart 22 11 17 23 38 36 164

മാഞ്ചസ്റ്റർ യുണൈറ്റഡ് എന്താണ് ചെയ്യുന്നതെന്ന് എന്നാൺ ഞാൻ നോക്കുന്നത്. ക്രിസ്റ്റ്യാനോയുടെ കരാർ അവസാനിപ്പിക്കണമെന്ന് അവർക്കറിയാം. അതാണ് ചെയ്യേണ്ടത്. അങ്ങനെ ചെയ്തില്ല എങ്കിൽ അത് ഒരു മോശം മാതൃകക്ക് തുടക്കമാകും. ആരും ഭാവിയിൽ വന്ന് വിമർശിക്കു. അദ്ദേഹം പറഞ്ഞു.