ദുരന്ത മുഖത്തെ സൂപ്പർ ഹീറോസിന് ആദരമർപ്പിച്ച് മഞ്ഞപ്പട

- Advertisement -

ദുരന്ത മുഖത്തെ സൂപ്പർ ഹീറോസിന് ആദരമർപ്പിച്ച് കേരളം ബ്ലാസ്റ്റേഴ്‌സ് ആരാധക കൂട്ടായ്മയായ മഞ്ഞപ്പട. ഇന്ത്യൻ സൂപ്പർ ലീഗിൾന്റെ അഞ്ചാം സീസണിലെ ആദ്യ ഹോം മാച്ചിനിടെയാണ് മഞ്ഞപ്പട ” ഒരുമ ഞങ്ങളുടെ പെരുമ” എന്ന ബാനർ ഉയർത്തി സൂപ്പർ ഹീറോസിനോട് ആദരം അറിയിച്ചത്. കേരളം ഇതുവരെ നേരിട്ടിട്ടില്ലാത്ത തരത്തിലുള്ള പ്രളയക്കെടുതിയെ കരുത്തോടെ നേരിട്ട കേരളം ജനത മഞ്ഞപ്പടയ്ക്ക് വേണ്ടി ഇന്നലെ കയ്യടിച്ചു. ദുരന്തമുഖത്തു കേരളത്തിന് കൈത്താങ്ങായി കരകയറ്റിയ മൽസ്യതൊഴിലാളികൾക്കും മറ്റുള്ള ഹീറോകൾക്കും മഞ്ഞപ്പടയുടെ ബാനറിൽ ഇടം കൊടുത്തിരുന്നു.

കേരളം ബ്ലാസ്റ്റേഴ്‌സിന്റെ പാതയാണ് ആരാധകരും പിന്തുടർന്നത്. മുംബൈ സിറ്റിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സ് ഇറങ്ങിയത് ഒരു സ്പെഷ്യൽ ജേഴ്സിയിൽ ആയിരുന്നു. പ്രളയ കാലത്ത് കേരളത്തിന്റെ രക്ഷകരായവരെ ആദരിക്കാൻ വേണ്ടിയാണ് പ്രത്യേക ജേഴ്സി കേരള ബ്ലാസ്റ്റേഴ്സ് ഒരുക്കിയത്. പ്രളയത്തിൽ കേരളത്തിനായി ജീവൻ പണയം വെച്ച് പോരാടിയ മത്സ്യ തൊഴിലാളികളെയും മറ്റു ഗവണ്മെന്റ് സേനകളയെയും ജേഴ്സി ഡിസൈനിൽ ബ്ലാസ്റ്റേഴ്‌സ് ഉൾപ്പെടുത്തിയിരുന്നു.

Advertisement