ഹിന ഹയാറ്റയെ വീഴ്ത്തി മണിക, ഏഷ്യന്‍ കപ്പ് ടേബിള്‍ ടെന്നീസ് വെങ്കല മെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരിയായി താരം

ഏഷ്യന്‍ കപ്പ് ടേബിള്‍ ടെന്നീസ് ടൂര്‍ണ്ണമെന്റിൽ വെങ്കല മെഡൽ നേട്ടവുമായി ഇന്ത്യയുടെ മണിക ബത്ര. മൂന്ന് വട്ടം ഏഷ്യന്‍ ചാമ്പ്യനായ ഹിന ഹയാറ്റയെ 4-2 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് മണികയുടെ വിജയം.

നേരത്തെ ടൂര്‍ണ്ണമെന്റിലെ ആദ്യ റൗണ്ടിൽ ചൈനയുടെ ലോക റാങ്കിംഗിലെ ഏഴാം നമ്പര്‍ താരത്തെ കീഴടക്കിയ മണിക രണ്ടാം റൗണ്ടിൽ ചൈനീസ് തായ്പേയുടെ ലോക റാങ്കിംഗിൽ 23ാം നമ്പര്‍ താരത്തെയാണ് മണിക കീഴടക്കിയത്.

സെമി ഫൈനലില്‍ ജപ്പാന്റെ മുന്‍ നിര താരം മിമ ഇറ്റോയോടാണ് മണിക പൊരുതി വീണത്. 2-4 എന്ന സ്കോറിനായിരുന്ന ആ മത്സരത്തിൽ മണികയുടെ പരാജയം.