ബാറ്റിംഗ് അമ്പേ പരാജയം, ആന്ധ്രയോട് കേരളം തോറ്റത് 76 റൺസിന്

Sachinbaby

വിജയ് ഹസാരെ ട്രോഫിയിൽ ആന്ധ്ര പ്രദേശിനോട് കേരളത്തിന് തോൽവി. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ആന്ധ്രയെ 259/9 എന്ന സ്കോറിൽ കേരളം ഒതുക്കിയെങ്കിലും ബാറ്റിംഗിനിറങ്ങിയ കേരളം 44.1 ഓവറിൽ 183 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു.

41 റൺസ് നേടിയ അക്ഷയ് ചന്ദ്രന്‍ ടീമിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ സച്ചിന്‍ ബേബി 35 റൺസും സിജോമോന്‍ ജോസഫ് 31 റൺസും നേടി പുറത്തായി. ആന്ധ്രയ്ക്ക് വേണ്ടി അയ്യപ്പ ബണ്ടാരുവും നിതീഷ് കുമാര്‍ റെഡ്ഡിയും 3 വീതം വിക്കറ്റ് നേടി. ഹരിശങ്കര്‍ റെഡ്ഡിയ്ക്ക് 2 വിക്കറ്റും ലഭിച്ചു.