ടേബിള്‍ ടെന്നീസിൽ അനായാസ വിജയവുമായി മണിക ബത്ര

ആദ്യ റൗണ്ട് മത്സരത്തിൽ ബ്രിട്ടീഷ് താരത്തിനെതിരെ വിജയവുമായി ഇന്ത്യയുടെ മണിക ബത്ര. 4-0 എന്ന നിലയിലാണ് മണികയുടെ വിജയം. ബ്രിട്ടന്റെ ടിന്‍-ടിന്‍ ഹോയ്ക്കെതിരെ ആദ്യ രണ്ട് സെറ്റ് അനായാസം ജയിച്ചുവെങ്കിലും മൂന്നാം സെറ്റിൽ മണിക പിന്നിൽ പോകുകയായിരുന്നു. 10-6ന്റെ ലീഡ് ബ്രിട്ടീഷ് താരം നേടിയെങ്കിലും മണിക അത് 10-10ന് ഒപ്പമെത്തിക്കുകയായിരുന്നു. പിന്നീട് 12-10ന് മണിക മൂന്നാം സെറ്റും നേടി.

11-7, 11-6, 12-10, 11-8 എന്ന സ്കോറിനാണ് മണികയുടെ വിജയം. ലോക റാങ്കിംഗിൽ 94ാം സ്ഥാനത്തുള്ള ബ്രിട്ടീഷ് താത്തെ പരാജയപ്പെടുത്തി എത്തുന്ന ഇന്ത്യന്‍ താരത്തിന് അടുത്ത റൗണ്ടിൽ ഉക്രെയിനിന്റെ മാര്‍ഗാരിറ്റ പെസോട്സ്കയാണ് എതിരാളി.

Previous articleസമ്മർദ്ദം താങ്ങാൻ ആവാതെ സൗരഭ് ചൗധരി, 10 മീറ്റർ എയർ പിസ്റ്റളിൽ ഇന്ത്യക്ക് മെഡൽ ഇല്ല
Next articleപൃഥ്വി ഷായും സൂര്യകുമാര്‍ യാദവും ഇംഗ്ലണ്ടിലേക്ക്