ഒളിമ്പിക് യോഗ്യത മത്സരം തോറ്റു കൊടുക്കാൻ പരിശീലകൻ ആവശ്യപ്പെട്ടു എന്ന ഗുരുതര ആരോപണവുമായി മണിക ബത്ര

ഒളിമ്പിക് മത്സരത്തിന് ഇടയിൽ പരിശീലകന്റെ സേവനം എന്തിനാണ് വേണ്ടത് വച്ചത് എന്ന ടേബിൾ ടെന്നീസ് അസോസിയേഷന്റെ കാരണം കാണിക്കൽ നോട്ടീസിന് മറുപടിയായി ഗുരുതര ആരോപണവും ആയി ഇന്ത്യൻ താരം മണിക ബത്ര. നിലവിൽ ഇന്ത്യൻ ടേബിൾ ടെന്നീസ് ടീം പരിശീലികനും 2006 കോമൺവെല്‍ത്ത് സ്വര്‍ണ്ണമെഡൽ ജേതാവും അര്‍ജ്ജുന അവാര്‍ഡ് ജേതാവുമായ സൗമ്യദീപ് റോയി തന്നോട് അദ്ദേഹത്തിന്റെ മറ്റൊരു ശിഷ്യക്ക് ഒളിമ്പിക് യോഗ്യത കിട്ടാൻ തന്നോട് ഒളിമ്പിക് യോഗ്യത മത്സരം തോറ്റു കൊടുക്കാൻ ആവശ്യപ്പെട്ടു എന്ന ആരോപണം ആണ് മണിക ബത്ര നടത്തിയത്. താൻ ഒരിക്കലും കായിക രംഗത്തിന് നാണക്കേട് ഉണ്ടാക്കിയിട്ടില്ല എന്നു പറഞ്ഞ താരം പരിശീലകന്റെ നടപടി തനിക്ക് ഒരിക്കലും അംഗീകരിക്കാൻ ആവുന്നത് അല്ലെന്നും അത് താൻ അനുസരിച്ചില്ല എന്നും വ്യക്തമാക്കി. അതിനാൽ ആണ് താൻ പരിശീലകൻ ഇല്ലാതെ ഒളിമ്പിക്‌സിൽ കളിച്ചത് എന്നും താരം പറഞ്ഞു.

തന്റെ കായിക മര്യാദ വാത് വപ്പിനെ പിന്തുണക്കുന്നില്ല എന്നു പറഞ്ഞ മണിക അത് താൻ രാജ്യത്തോട് നടത്തുന്ന കുറ്റം ആണ് എന്നും കൂട്ടിച്ചേർത്തു. അതേസമയം ആരോപണങ്ങളിൽ ഒന്നും പ്രതികരിക്കാൻ സൗമ്യദീപ് റോയി തയ്യാറായില്ല. ആരോപണത്തിന്റെ വെളിച്ചത്തിൽ പരിശീലകനെ ഇന്ത്യൻ ക്യാമ്പിൽ നിന്നും അസോസിയേഷൻ ഒഴിവാക്കിയിട്ടുണ്ട്, ആരോപണത്തിന് പരിശീലകൻ ആണ് മറുപടി പറയേണ്ടത് എന്ന നിലപാട് ആണ് അസോസിയേഷനു ഉള്ളത്. ഒളിമ്പിക്‌സിൽ ചരിത്രത്തിൽ ആദ്യമായി മൂന്നാം റൗണ്ടിൽ എത്തിയ മണികയും രണ്ടാം റൗണ്ടിൽ എത്തിയ സുതിർത മുഖർജിയും റോയിയുടെ അക്കാദമിയിൽ പരിശീലനം നടത്തിയ താരങ്ങൾ ആണ്.

റോയ് തന്നോട് ഒളിമ്പിക് യോഗ്യത മത്സരത്തിനു മുമ്പ് രാത്രി 20 മിനിറ്റോളം തന്റെ വിദ്യാർത്ഥിക്ക് ആയി മത്സരം തോറ്റു കൊടുക്കാൻ തന്നെ നിർബന്ധിച്ചു എന്നു പറഞ്ഞ മണിക ഇതിനു തന്റെ പക്കൽ തെളിവ് ഉണ്ടെന്നും വ്യക്തമാക്കി. രാജ്യത്തിനു ആയി എല്ലാം നൽകാൻ ശ്രമിക്കുന്ന തനിക്ക് പരിശീലകന്റെ വഴി വിട്ട ആവശ്യം ഒരിക്കലും അംഗീകരിക്കാൻ ആവില്ലെന്നും കൂട്ടിച്ചേർത്തു. ഇത് താൻ നേരത്തെ അസോസിയേഷനെ അറിയിച്ചത് ആണെന്നും മണിക വ്യക്തമാക്കി. പരിശീലകനെ മത്സര സമയത്ത് ഉൾപ്പെടാത്ത താൻ ഒരു തെറ്റും ചെയ്തില്ലെന്നും താരം ആവർത്തിച്ചു വ്യക്തമാക്കി. ഇന്ത്യൻ കായിക രംഗത്തിന് തന്നെ നാണക്കേട് ആയ ഈ ഗുരുതര ആരോപണം നേരിട്ട സൗമ്യദീപ് റോയിക്ക് എതിരെ ടേബിൾ ടെന്നീസ് അസോസിയേഷൻ നടപടി എടുക്കുമോ എന്നു കാത്തിരുന്നു കാണാം.