ശതകവുമായി ഹിറ്റ്മാൻ! ചായക്ക് പിരിയുമ്പോൾ ഇന്ത്യ ശക്തമായ നിലയിൽ

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

ഓവലിൽ ഇംഗ്ലണ്ടിന് എതിരായ നാലാം ടെസ്റ്റിൽ ചായക്ക് പിരിയുമ്പോൾ ഇന്ത്യ ശക്തമായ നിലയിൽ. ചായക്ക് പിരിയുമ്പോൾ ഇന്ത്യ 199 റൺസിന് ഒരു വിക്കറ്റ് എന്ന നിലയിൽ ആണ്. ടെസ്റ്റിൽ തന്റെ ആദ്യ വിദേശ ശതകം നേടിയ രോഹിത് ശർമയുടെയും ചേതേശ്വർ പുജാരയുടെയും മികവ് ആണ് ഇന്ത്യക്ക് കരുത്ത് ആയത്. ടെസ്റ്റിൽ 3000 റൺസും രോഹിത് പിന്നിട്ടു. രാവിലെ 108 റൺസിന് ഒരു വിക്കറ്റ് എന്ന നിലക്ക് ഉച്ചഭക്ഷണത്തിനു പിരിഞ്ഞ ഇന്ത്യ ഈ സെക്ഷനിൽ ഒരു വിക്കറ്റ് പോലും നഷ്ടപ്പെടാതെ 91 റൺസ് ആണ് കൂട്ടിച്ചേർത്തത്. നിലവിൽ ഇന്ത്യക്ക് 100 റൺസ് ലീഡ് മത്സരത്തിൽ ഉണ്ട്.

218 പന്തിൽ 103 റൺസുമായി നിൽക്കുന്ന രോഹിതിനു നല്ല പിന്തുണയാണ് 97 പന്തിൽ 48 റൺസ് നേടിയ പൂജാര നൽകിയത്. നിലവിൽ 116 റൺസിന്റെ മികച്ച കൂട്ടുക്കെട്ട് ആണ് ഇരുവരും ചേർന്ന് പടുത്തുയർത്തിയത്. ഇന്നത്തെ അവസാന സെക്ഷനിൽ വിക്കറ്റ് ഒന്നും പോവാതെ പരമാവധി റൺസ് നേടാൻ ആവും ഇന്ത്യയുടെ ശ്രമം. ഇംഗ്ലണ്ടിന് ഈ കൂട്ടുക്കെട്ട് പൊളിച്ചു ഇന്ത്യയെ സമ്മർദ്ദത്തിൽ ആക്കാൻ ആവുമോ എന്നത് ആവും മത്സരഫലത്തിൽ നിർണായകമാവുക.