135/2 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച പഞ്ചാബിനു രണ്ടാം ദിവസം ബാറ്റിംഗ് തകര്‍ച്ച. നായകന്‍ മന്‍ദീപ് സിംഗ് പൊരുതി നിന്നതിന്റെ ബലത്തില്‍ രണ്ടാം ദിവസം ഉച്ച ഭക്ഷണത്തിനായി ടീമുകള്‍ പിരിയുമ്പോള്‍ പഞ്ചാബ് 203/8 എന്ന നിലയിലാണ്. യുവരാജ് സിംഗ് 8 റണ്‍സ് നേടി പുറത്തായപ്പോള്‍ സന്ദീപ് വാര്യര്‍ക്ക് ആണ് വിക്കറ്റ് ലഭിച്ചത്.
യുവരാജിന്റെ ഉള്‍പ്പെടെ മൂന്ന് വിക്കറ്റ് വീഴ്ത്തിയ വാര്യര്‍ ആണ് തമിഴ്നാടിനു പ്രഹരമേല്പിച്ചത്. തലേ ദിവസം മികച്ച രീതിയില്‍ ബാറ്റ് വീശിയ ജീവന്‍ജോത് സിംഗിനെയാണ് ടീമിനു ആദ്യം നഷ്ടമായത്. 69 റണ്‍സ് നേടിയ താരത്തെ സന്ദീപ് പുറത്താക്കുമ്പോള്‍ 2 റണ്‍സ് കൂടിയാണ് പഞ്ചാബിന്റെ സ്കോര്‍ ബോര്‍ഡിനോട് കൂട്ടിചേര്‍ക്കുവാന്‍ ടീമിനായത്.
ഒരേ ഓവറില്‍ യുവരാജിനെയും ഗുര്‍കീരത്ത് മന്നിനെയും സന്ദീപ് പുറത്താക്കിയപ്പോള്‍ 157/5 എന്ന നിലയിലേക്ക് പഞ്ചാബ് വീണു. ഗിതാന്‍ഷ് ഖേരയെ നിധീഷ് എംഡി പുറത്താക്കിയപ്പോള്‍ മയാംഗ് മാര്‍ക്കണ്ടേ റണ്ണൗട്ടായി. ഒരു വശത്ത് 82 റണ്‍സുമായി മന്‍ദീപ് സിംഗ് പിടിച്ച് നിന്നപ്പോള്‍ 82 റണ്‍സ് ലീഡ് കൈക്കലാക്കുവാന്‍ പഞ്ചാബിനു സാധിച്ചിട്ടുണ്ട്. മന്‍പ്രീത് സിംഗ് ഗ്രേവാല്‍ 11 റണ്‍സ് നേടിയ ശേഷം റണ്ണൗട്ടായി മടങ്ങി.