നാലാം ടെസ്റ്റിന് രോഹിത് ശർമയില്ല

ഓസ്ട്രലിയക്കെതിരായ നാലാമത്തെ ടെസ്റ്റിൽ രോഹിത് ശർമ്മ കളിക്കില്ല. തന്റെ കുഞ്ഞിന്റെ ജനനത്തെ തുടർന്ന് രോഹിത് ശർമ മുംബൈയിൽ എത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ്  രോഹിത് ശർമയുടെ ഭാര്യ രിതിക ഒരു പെൺകുഞ്ഞിന് ജന്മം നൽകിയത്‌.  ഇതോടെ താരത്തിന് ജനുവരി 3ന് നടക്കുന്ന അവസാന ടെസ്റ്റിൽ കളിക്കാനാവില്ല.

ഇന്ത്യ ജയിച്ച മെൽബണിൽ ടെസ്റ്റിൽ നിർണ്ണായകമായ അർദ്ധ സെഞ്ചുറി രോഹിത് നേടിയിരുന്നു. രോഹിത് ശർമയ്ക്ക് പകരം ഹർദിക് പാണ്ട്യ കളിക്കുമെന്നാണ് കരുതപ്പെടുന്നത്. രണ്ടു സ്പിന്നർമാരെ ഇന്ത്യ ഇറക്കാനും സാധ്യതയുണ്ട്. ജനുവരി 12ന് തുടങ്ങുന്ന ഏകദിന പരമ്പരക്ക് മുൻപ് രോഹിത് ഇന്ത്യൻ ടീമിനൊപ്പം ചേരും.