മാഞ്ചസ്റ്റർ നീലയായി നിലനിർത്താൻ ഹാളണ്ട് എത്തി!!

Img 20220613 143945

എർലിങ് ഹാളണ്ട് അവസാനം മാഞ്ചസ്റ്റർ സിറ്റി ജേഴ്സിയിൽ. ഇന്ന് ഹാളാണ്ടിനെ മാഞ്ചസ്റ്റർ സിറ്റി ഔദ്യോഗികമായി അറിയിച്ചു. പണ്ട് കുട്ടി ആയിരിക്കെ ഹാളണ്ട് സിറ്റി ജേഴ്സി ഇട്ട് പ്രചരിച്ചിരുന്ന ഫോട്ടോ പുനർനിർമ്മിച്ച് കൊണ്ടാണ് സിറ്റി ഹാളണ്ടിന്റെ ട്രാൻസ്ഫർ പ്രഖ്യാപിച്ചത്. കഴിഞ്ഞ മാസം തന്നെ ഹാളണ്ടിന്റെ ട്രാൻസ്ഫർ സിറ്റി പൂർത്തിയാക്കിയിരുന്നു എങ്കിലും ഇന്നാണ് താരത്തെ സിറ്റി ജേഴ്സിയിൽ അവതരിപ്പിച്ച് കൊണ്ടുള്ള പ്രഖ്യാപനം വരുന്നത്.
20220613 143326
സിറ്റി 63 മില്യൺ പൗണ്ട് നൽകിയാകും ഹാളണ്ടിനെ ഇത്തിഹാദിലേക്ക് എത്തിച്ചത്. താരം സിറ്റിയിൽ അഞ്ച് വർഷത്തെ കരാറിൽ ഒപ്പുവെച്ചു. സാൽസ്ഗബർഗിലൂടെ ലോകഫുട്ബോളിന്റെ ശ്രദ്ധയിൽ എത്തിയ ഹാളണ്ട് പിന്നീട് ബൊറൂസിയ ഡോർട്മുണ്ടിൽ എത്തുകയായിരുന്നു. അവിടെയും ഹാളാണ്ട് ഗോൾ മുഖത്ത് അത്ഭുതങ്ങൾ കാണിക്കുന്നത് തുടർന്നു. ഹാളണ്ടിനായി റയൽ മാഡ്രിഡ്, ബാഴ്സലോണ എന്നീ ക്ലബുകളും രംഗത്ത് ഉണ്ടായിരുന്നു എങ്കിലും സിറ്റിയുടെ അത്ര പണം നൽകാൻ വേറെ ക്ലബുകൾക്ക് ആയില്ല.

ഹാളണ്ടിന്റെ പിതാവ് മുമ്പ് 3 വർഷത്തോളം കളിച്ചിട്ടുള്ള ക്ലബ് കൂടിയാണ് മാഞ്ചസ്റ്റർ സിറ്റി.