ഒരു സെന്റർ ബാക്കിനെ സൈൻ ചെയ്യാനുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമങ്ങൾ അവസാനം വിജയം കാണുന്നു. ഇംഗ്ലണ്ടിൽ നിന്നുള്ള റിപ്പോർട്ടുകൾ അനുസരിച്ച് ലെസ്റ്റർ സിറ്റിയുടെ സെന്റർ ബാക്ക് ഹാരി മഗ്വയർ ഉടൻ തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തും. മാഞ്ചസ്റ്റർ വാഗ്ദാനം ചെയ്ത 80 മില്യന്റെ ഓഫർ ലെസ്റ്റർ സിറ്റി സ്വീകരിച്ചിരിക്കുകയാണ്. നടപടികൾ പെട്ടെന്ന് തന്നെ പൂർത്തിയാക്കി മഗ്വയറിനെ പ്രീസീസൺ ടൂറിൽ എത്തിക്കാൻ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമിക്കുന്നത്.
കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഡിഫൻസ് അവരുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മോശം ഫോമിലേക്ക് പോയിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ വഴങ്ങിയ സീസണായിരുന്നു കഴിഞ്ഞത്. ഡിഫൻസ് ശക്തിയാക്കാനുള്ള ഭാഗമായി നേരത്തെ ക്രിസ്റ്റൽ പാലസ് താരം വാൻ ബിസാകയെ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കിയിരുന്നു.
മഗ്വയർ കൂടെ എത്തിയാൽ മികച്ച ഡിഫൻസ് നിരയായി യുണൈറ്റഡ് മാറും. വാൻ ബിസാക, മഗ്വയർ, ലിൻഡെലോഫ്, ലൂക് ഷോ എന്നിവരാകും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഡിഫൻസീവ് ഫോർ. വളരെ കാലത്തിനു ശേഷമാകും ഇത്തരമൊരു നല്ല ഡിഫൻസ് ലൈൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് ലഭിക്കുന്നത്.
ഇംഗ്ലണ്ടിനായും ലെസ്റ്ററിനായും അവസാന വർഷങ്ങളിൽ ഗംഭീര പ്രകടനമായിരുന്നു മഗ്വയർ നടത്തിയിരുന്നത്. മഗ്വയറിനായി മാഞ്ചസ്റ്റർ സിറ്റിയും രംഗത്തുണ്ടായിരുന്നു എങ്കിലും വൻ തുക ലെസ്റ്റർ ആവശ്യപ്പെട്ടതിനാൽ സിറ്റി പിന്മാറുകയായിരുന്നു.