മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഈ സീസണിലെ ആദ്യ സൈനിംഗ് പൂർത്തിയായി. യുവ ഫുൾബാക്ക് ടൈറൽ മലാസിയ ആണ് യുണൈറ്റഡിൽ കരാർ ഒപ്പുവെച്ചത്. ഫെയനൂർഡിൽ നിന്നാണ് യുണൈറ്റഡിലേക്ക് താരം എത്തുന്നത്. 2026വരെയുള്ള കരാർ മലാസിയ ഒപ്പുവെച്ചു. ഒരു വർഷം കൂടെ കരാർ നീട്ടാനും വ്യവസ്ഥയുണ്ട്.
ഡച്ച് താരത്തിനായി 18 മില്യൺ യൂറോ മാഞ്ചസ്റ്റർ യുണൈറ്റഡ് നൽകും. 22കാരനായ താരം അവസാന കുറേ വർഷങ്ങളായി ഫെയനൂർഡിന്റെ ഒപ്പം ആയിരുന്നു. 2008ൽ ആയിരുന്നു മലസിയ ഫെയനൂർഡ് അക്കാദമിയിൽ ചേർന്നത്.
2017ൽ ഫെയനൂർഡിനായി സീനിയർ അരങ്ങേറ്റം നടത്തി. അവിടെ നിന്ന് ഇങ്ങോട്ട് നൂറിൽ അധികം മത്സരങ്ങൾ താരം ഡച്ച് ക്ലബിനായി കളിച്ചു. കഴിഞ്ഞ വർഷം ഡച്ച് ദേശീയ ടീമിനായി അരങ്ങേറ്റം നടത്താനും അദ്ദേഹത്തിനായി.
എറിക് ടെൻ ഹാഗ് പരുശീലകനായി എത്തിയ ശേഷമുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആദ്യ സൈനിംഗ് ആണ് മലാസിയ. അടുത്തതായി യുണൈറ്റഡ് എറിക്സന്റെ ട്രാൻസ്ഫർ പൂർത്തിയാക്കും.