ഗോകുലം കേരളയ്ക്ക് പുതിയ പരിശീലകൻ, കാമറൂണിൽ നിന്ന് റിച്ചാർഡ് എത്തി

ഗോകുലം കേരള പുതിയ സീസണ് മുന്നോടിയായി പുതിയ പരിശീലകനെ നിയമിച്ചു. 52കാരനായ റിച്ചാർഡ് ടൊവ ആണ് ഗോകുലത്തിന്റെ മുഖ്യ പരിശീലകനായി ചുമതലയേറ്റത്. മുൻ കാമറൂൺ ദേശീയ താരമാണ് റിച്ചാർഡ്. കാമറൂൺ ദേശീയ ടീമിനായി 13 മത്സരങ്ങൾ കളിച്ചിട്ടുണ്ട്‌. ജർമ്മൻ പാസ്പോർടും റിച്ചാർഡിനുണ്ട്. യുവേഫ പ്രൊ ലൈസൻസും അദ്ദേഹം ജർമ്മനിയിൽ നിന്ന് സ്വന്തമാക്കിയിട്ടുണ്ട്‌.Img 20220705 Wa0014

അവസാന രണ്ട് വർഷമായി കാമറൂൺ ക്ലബുകൾക്ക് ഒപ്പം ആയിരുന്നു റിച്ചാർഡ് ഉണ്ടായിരുന്നത്. കാമറൂൺ യുവദേശീയ ടീമുകളെ റിച്ചാർഡ് ടൊവ പരിശീലിപ്പിച്ചിട്ടുണ്ട്. കാമറൂൺ സീനിയർ ടീമിൽ ടെക്നിക്കൽ സ്റ്റാഫായും പ്രവർത്തിച്ചിട്ടുണ്ട്.

അവസാന രണ്ടു സീസണായി ഗോകുലം കേരളക്ക് ഒപ്പം ഉണ്ടായിരുന്ന അനീസെ കഴിഞ്ഞ മാസം ക്ലബ് വിട്ടിരുന്നു. അവസാന രണ്ടു സീസണിലും ഗോകുലത്തെ ഐ ലീഗ് ചാമ്പ്യന്മാരാക്കായ അനീസയുടെ വിജയ തന്ത്രം ആവർത്തിക്കുക ആകും റിച്ചാർഡിന്റെ മുന്നിൽ ഉള്ള ആദ്യ കടമ്പ.