ഹാരി മഗ്വയർ തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാപ്റ്റൻ, ഒരു സംശയവും ഇല്ല എന്ന് ടെൻ ഹാഗ്

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ക്യാപ്റ്റൻ ആയി ഹാരി മഗ്വയർ തന്നെ തുടരും എന്ന് പുതിയ പരിശീലകൻ എറിക് ടെൻ ഹാഗ്. ഹാരി മഗ്വയർ തന്നെ ക്യാപ്റ്റൻ ആയി തുടരും എന്നും അദ്ദേഹത്തിന്റെ കാര്യത്തിൽ തനിക്ക് ഒരു സംശയവും ഇല്ല എന്നും ടെൻ ഹാഗ് പറഞ്ഞു. ഹാരി മഗ്വയർ ടീമിന്റെ പ്രധാനപ്പെട്ട താരമാണെന്നുൻ ടെൻ ഹാഗ് ഇന്ന് പത്ര സമ്മേളനത്തിൽ പറഞ്ഞു.

മഗ്വയർ ക്ലബിന് നൽകിയ സംഭാവനകൾ മികച്ചത് ആണെന്നും ടെൻ ഹാഗ് പറയുകയുണ്ടായി. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഏറ്റവും മോശം ക്യാപ്റ്റനായാണ് ഹാരി മഗ്വയറിനെ ആരാധകർ കണക്കാക്കുന്നത്. ഈ കഴിഞ്ഞ സീസണിൽ അത്ര ദയനീയ പ്രകടനം ആണ് മഗ്വയർ നടത്തിയത്. മഗ്വയറിനെ ക്യാപ്റ്റൻ ആയി നിലനിർത്തുന്നത് ആരാധകരെ തൃപ്തിപ്പെടുത്തില്ല.