പോഗ്ബാക്ക്!! യുവന്റസിൽ പത്താം നമ്പർ അണിയും

20220711 145926

ഫ്രഞ്ച് മധ്യനിര താരം പോഗ്ബയുടെ യുവന്റസിലേക്കുള്ള തിരിച്ചുവരവ് ഔദ്യോഗികമായി. ഇന്ന് യുവന്റസ് താരം ക്ലബിലേക്ക് തിരികെ എത്തിയതായി പ്രഖ്യാപിച്ചു. യുവന്റസിൽ നമ്പർ 10 ജേഴ്സി ആകും പോഗ്ബ അണിയുക. പോഗ്ബ നാലു വർഷത്തെ കരാർ യുവന്റസിൽ ഒപ്പുവെച്ചു. പോഗ്ബയ്ക്ക് 8 മില്യൺ യൂറോ വേതനമായും 2 മില്യൺ ബോണസ് ആയും യുവന്റസ് നൽകും.

29കാരനായ പോഗ്ബ 2012 മുതൽ 2016വരെ യുവന്റസിനൊപ്പം ഉണ്ടായിരുന്നു. ആ കാലത്ത് പോഗ്ബ ലോകത്തെ തന്നെ ഏറ്റവും മികച്ച ഫുട്ബോളറിൽ ഒന്നായിരുന്നു. പിന്നീട് യുണൈറ്റഡിലേക്ക് തിരികെ എത്തിയപ്പോൾ പോഗ്ബ ഫോം ഔട്ട് ആവുക ആയിരുന്നു. യുവന്റസിൽ പോഗ്ബ 8 കിരീടങ്ങൾ നേടിയിട്ടുണ്ട്.

മാഞ്ചസ്റ്റർ യുണൈറ്റഡിന് 100 മില്യണ് വിറ്റ താരത്തെ ആണ് ഫ്രീ ട്രാൻസ്ഫറിൽ യുവന്റസ് ഇപ്പോൾ തിരികെ സ്വന്തമാക്കിയിരിക്കുന്നത്.