ക്രിസ്റ്റ്യാനോ റൊണാൾഡോയെ ക്ലബ് വിൽക്കാൻ വെച്ചട്ടില്ല എന്ന് ടെൻ ഹാഗ്

Newsroom

Ronaldo

ക്രിസ്റ്റ്യാനോ റൊണാൾഡോയെ ക്ലബ് വിൽക്കാൻ വെച്ചട്ടില്ല എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ എറിക് ടെൻ ഹാഗ്. റൊണാൾഡോയോട് താൻ സംസാരിച്ചിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് വിടണം എന്ന് റൊണാൾഡോ തന്നോട് പറഞ്ഞിട്ടില്ല‌. താനും റൊണാൾഡോയും തമ്മിൽ നല്ല സംഭാഷണമായിരുന്നു നടന്നത്. റൊണാൾഡോക്ക് ഒരുമിച്ച് വിജയങ്ങൾ നേടാൻ ആണ് താൻ ആഗ്രഹിക്കുന്നത് എന്ന് ടെം ഹാഗ് പറഞ്ഞു.

റൊണാൾഡോ ക്ലബ് വിടണം എന്ന് പറഞ്ഞതായി തനിക്ക് മാധ്യമങ്ങളിൽ വായിച്ച അറിവു മാത്രമെ ഉള്ളൂ എന്നും ടെൻ ഹാഗ് പറഞ്ഞു. റൊണാൾഡോ വ്യക്തിപരമായ കാരണ‌ങ്ങൾ കൊണ്ടാണ് പ്രീസീസണ് എത്താത്തത്. റൊണാൾഡോയെ കൂടെ ഉൾപ്പെടുത്തിയാണ് താൻ മാഞ്ചസ്റ്റർ യുണൈറ്റഡിലെ പദ്ധതികൾ പ്ലാൻ ചെയ്യുന്നത് എന്നും ടെൻ ഹാഗ് പറഞ്ഞു.