ജര്‍മ്മന്‍ താരം ദിമിത്രി ഒവ്ചവറോവിനെതിരെ ത്രില്ലര്‍ വിജയം നേടി ചൈനയുടെ മാ ലോംഗ്. 7 ഗെയിം ഒപ്പത്തിനൊപ്പം നിന്ന സെമി ഫൈനലിൽ വിജയം നേടിയ മാ ലോംഗ് ഇനി സ്വര്‍ണ്ണ മെഡലിനായി ചൈനയുടെ തന്നെ ഫാന്‍ ചെംഗ്ഡോഗിനെ നേരിടും. 4-3 എന്ന സ്കോറിനായിരുന്നു മത്സരം മാ ലോംഗ് ജയിച്ചത്.
ആദ്യ ഗെയിമിൽ 13-11ന് മാ ലോംഗ് വിജയം നേടിയപ്പോള്‍ രണ്ടാം ഗെയിമും ചൈനീസ് താരം തന്നെ നേടുകയായിരുന്നു. 11-8ന് മാ ലോംഗ് ഗെയിം നേടിയപ്പോള്‍ ചൈന 2-0ന് മുന്നിലെത്തി. തൊട്ടടുത്ത രണ്ട് ഗെയിമുകളും 11-9 എന്ന സ്കോറിന് ദിമിത്രി സ്വന്തമാക്കിയപ്പോള്‍ 2-2ന് ഇരുവരും ഒപ്പത്തിനൊപ്പം നിന്നു.
അഞ്ചാം ഗെയിം മാ ലോംഗ് 7-11ന് സ്വന്തമാക്കിയപ്പോള്‍ 11-5ന് വിജയം നേടി ദിമിത്രി മത്സരം അവസാന ഗെയിമിലേക്ക് നീങ്ങി. ഏഴാം സെറ്റിൽ 8-4ന്റെ ലീഡ് നേടിയ മാ ലോംഗ് മത്സരം കൊണ്ടു പോകുമെന്ന് ഏവരും കരുതിയെങ്കിലും ദിമിത്രി രണ്ട് പോയിന്റ് നേടി ലീഡ് കുറച്ചു. മൂന്ന് മാച്ച് പോയിന്റുകള്‍ ലഭിച്ച മാ ലോംഗിൽ നിന്ന് രണ്ട് പോയിന്റ് രക്ഷിക്കുവാന്‍ ദിമിത്രിയ്ക്ക് സാധിച്ചുവെങ്കിലും ജയം സ്വന്തമാക്കുവാന്‍ ഡ്രാഗൺ എന്ന വിളിപ്പേരിൽ അറിയുന്ന മാ ലോംഗിന് സാധിക്കുകയായിരുന്നു.
സ്കോര്‍ : 13-11, 11-8, 9-11, 9-11, 11-7, 5-11, 11-9