റോയ് കൃഷ്ണ എ ടി കെ മോഹൻ ബഗാനിൽ തന്നെ തുടരും!!

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഐ എസ് എൽ ക്ലബായ എ ടി കെ മോഹൻ ബഗാൻ അവരുടെ സൂപ്പർ താരത്തിന്റെ കരാർ പുതുക്കി. എ ടി കെയുടെ സ്ട്രൈക്കറായ് റോയ് കൃഷ്ണ ടീമിനൊപ്പം തുടരാൻ സമ്മതിച്ചിരിക്കുകയാണ്. എ ടി കെ വാഗ്ദാനം ചെയ്ത പുതിയ കരാർ റോയ് കൃഷ്ണം അംഗീകരിച്ചു. ഒരു വർഷത്തേക്കാണ് കരാർ.

കഴിഞ്ഞ സീസണിൽ 14 ഗോളുകളും 8 അസിസ്റ്റും എ ടി കെയ്ക്ക് വേണ്ടി സംഭാവന ചെയ്ത താരമാണ് റോയ് കൃഷ്ണ. ഇതുവരെ ഐ എസ് എല്ലിൽ 44 മത്സരങ്ങൾ കളിച്ച താരം 29 ഗോളുകളും 14 അസിസ്റ്റും എ ടി കെയ്ക്ക് സംഭാവന ചെയ്തിട്ടുണ്ട്.

എ ലീഗ് ക്ലബായ വെല്ലിങ്ടൺ ഫീനിക്സിൽ നിന്നായിരുന്നു റോയ് കൃഷ്ണ രണ്ടു വർഷം മുമ്പ് എ ടി കെയിൽ എത്തിയത്. ഫിജിയൻ താരമായ റോയ് രാജ്യത്തിനായി ഇതുവരെ 25ൽ അധികം ഗോളുകളും നേടിയിട്ടുണ്ട്.