യുവേഫയുടെ ഏറ്റവും മികച്ച ഗോളിനുള്ള പുരസ്‌കാരം പോർട്ടോ താരം മെഹ്ദിക്ക്

യുവേഫയുടെ ഏറ്റവും മികച്ച ഗോളിനുള്ള പുരസ്‍കാരം സ്വന്തമാക്കി പോർട്ടോ താരം മെഹ്ദി തരേമി. ചാമ്പ്യൻസ് ലീഗിൽ ചെൽസിക്കെതിരെ ബൈസിക്കിൾ കിക്കിലൂടെ താരം നേടിയ ഗോളാണ് താരത്തിന് അവാർഡ് നേടിക്കൊടുത്തത്.

ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിന്റെ രണ്ടാം പാദത്തിലെ ഇഞ്ചുറി ടൈമിലാണ് മെഹ്ദിയുടെ ബൈസിക്കിൾ കിക്ക്‌ ഗോൾ പിറന്നത്. എന്നാൽ ഗോൾ നേടിയെങ്കിലും മത്സരത്തിൽ ചെൽസി പോർട്ടോ മറികടന്ന് മത്സരത്തിൽ ജയം സ്വന്തമാക്കിയിരുന്നു.

വോട്ടെടുപ്പിൽ പങ്കെടുത്തവരിൽ നിന്ന് 30% അധികം വോട്ട് നേടിയാണ് മെഹ്ദിയുടെ ഗോൾ ഏറ്റവും മികച്ച ഗോളായി തിരഞ്ഞെടുക്കപ്പെട്ടത്. യൂറോ കപ്പിൽ ബെൽജിയത്തിനെതിരെ ഇറ്റലി താരം ലോറെൻസോ ഇൻസൈൻ നേടിയ ഗോളാണ് മികച്ച രണ്ടാമത്തെ ഗോൾ.