ലൂണ കേരള ബ്ലാസ്റ്റേഴ്സിൽ 2025വരെയുള്ള കരാറിൽ ഒപ്പുവെച്ചതായി റിപ്പോർട്ട്

Luna Blaster

കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രധാന താരങ്ങളിൽ ഒന്നായ ലൂണ ക്ലബിൽ പുതിയ കരാർ ഒപ്പുവെക്കാൻ തീരുമാനിച്ചതായി വിവരങ്ങൾ. താരത്തിന് ഇപ്പോൾ തന്നെ കേരള ബ്ലാസ്റ്റേഴ്സിൽ 2023വരെയുള്ള കരാർ ഉണ്ട്. എന്നാൽ വേതനം കൂട്ടിക്കൊണ്ട് 2025വരെയുള്ള കരാറിൽ ലൂണ ഒപ്പുവെക്കാൻ തീരുമാനിച്ചതായി റിപ്പോർട്ടുകൾ വരുന്നു. ഇത് സംബന്ധിച്ച് ക്ലബിന്റെ ഭാഗത്ത് നിന്ന് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ഒന്നും വന്നിട്ടില്ല.

താരം അടുത്ത സീസണിലും കേരള ബ്ലാസ്റ്റേഴ്സിൽ തുടരും എന്ന് നാട്ടിലേക്ക് തിരിക്കും മുമ്പ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. താൻ ഈ ക്ലബിൽ സന്തോഷവാൻ ആണ് എന്നും അടുത്ത സീസണിൽ ഇവിടേക്ക് തന്നെ വരും എന്നും ലൂണ പറഞ്ഞിരുന്നു. കൊച്ചിയിൽ ആരാധകർക്ക് മുന്നിൽ കളിക്കാൻ താൻ കാത്തിരിക്കുക ആണെന്നും ക്യാപ്റ്റൻ അന്ന് പറഞ്ഞു.

ഈ സീസണിൽ ബ്ലാസ്റ്റേഴ്സിൽ എത്തിയ ലൂണ 6 ഗോളുകളും ഏഴ് അസിസ്റ്റും സംഭാവന ചെയ്തിരുന്നു. ആരാധകർക്ക് സന്തോഷം നൽകുന്ന വാർത്ത ആണെങ്കിലും ഈ വാർത്തയിൽ ക്ലബിന്റെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ്.