ചെൽസി വിടാനുള്ള ലുകാകുവിന്റെ ശ്രമം വിജയം കണ്ടു. താരം ലോൺ അടിസ്ഥാനത്തിൽ ഇന്റർ മിലാനിലേക്ക് മടങ്ങി. 8 മില്യൺ ലോൺ ഫീ ആയി നൽകിയാണ് ഇന്റർ മിലാൻ താരത്തെ സ്വന്തമാക്കുന്നു. 2023 ജൂൺ വരെയുള്ള ലോൺ കരാർ ആണ് ഇന്റർ മിലാനിൽ ലുകാകു ഒപ്പുവെച്ചത്. ലുകാകുവിനെ ലോണിന് അവസാനം വാങ്ങാനുള്ള വ്യവസ്ഥ ചെൽസി നൽകിയിട്ടില്ല.
എട്ടു മില്യൺ യൂറോയോളം ആകും ലുകാകുവിന്റെ ഇന്റർ മിലാനിലെ വേതനം. അത് മുഴുവനായി ഇന്റർ മിലാൻ തന്നെ നൽകും. ചെൽസിയിലേക്ക് വലിയ പ്രതീക്ഷയോടെ തിരികെ വന്ന ലുകാകു വളരെ നിരാശനായാണ് മടങ്ങി പോവുന്നത് എന്ന് പറയാം. ലുകാകു നേരത്തെ സീസണ് ഇടയിൽ തന്നെ തനിക്ക് ഇന്റർ മിലാനിലേക്ക് തിരികെ പോകണം എന്ന് പറയുന്നുണ്ടായിരുന്നു.
ലുകാകു കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗിൽ ആകെ എട്ടു ഗോളുകൾ മാത്രമെ നേടിയിരുന്നുള്ളൂ. അവസാന 11 സീസണുകളിൽ ലുകാകുവിന്റെ ഏറ്റവും മോശം സീസണായിരുന്നു ഇത്.