ആറിൽ ആറ്!! ലിവർപൂൾ ജയം തുടരുന്നു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

പ്രീമിയർ ലീഗിൽ ലിവർപൂൾ ഒന്നാം സ്ഥാനം വിട്ടു നൽകില്ല എന്ന ഉറപ്പിലാണ്. ലീഗിൽ തുടർച്ചയായ ആറാം മത്സരവും ഇന്ന് ലിവർപൂൾ വിജയിച്ചു. ലിവർപൂളിന്റെ പ്രീമിയർ ലീഗ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച കുതിപ്പിലാണ് ലിവർപൂൾ ഇപ്പോൾ ഉള്ളത്. ഇന്ന് സതാമ്പ്ടണെ നേരിട്ട ലിവർപൂൾ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് വിജയിച്ചത്.

കുറച്ച മത്സരങ്ങളായി സ്കോർ ഷീറ്റിൽ എത്താൻ സാധിക്കാതിരുന്ന സലാ വീണ്ടും ഗോൾ കണ്ടെത്തിയത് ലിവർപൂൾ ജയത്തിൽ ആരാധകരുടെ സന്തോഷം ഇരട്ടിയാക്കി. ആദ്യ പകുതിയിലായിരുന്നു ലിവർപൂളിന്റെ മൂന്ന് ഗോളുകളും പിറന്നത്. ആദ്യ ഗോൾ പത്താം മിനുട്ടിൽ ഹോഡറ്റ് വഴങ്ങിയ സെൽഫ് ഗോളിലൂടെ ആയിരുന്നു.

പിന്നീട് 21ആം മിനുറ്റിൽ മാറ്റിപ്പ് ലീഡ് ഇരട്ടിയാക്കി. ഹാഫ് ടൈമിന് തൊട്ടു മുമ്പെ ആയിരുന്നു സലായുടെ ഗോൾ. ലിവർപൂളിന് ലീഗിലെ ആറാം ജയവും സീസണിലെ ഏഴിൽ ഏഴാം ജയവുമാണിത്. ആൻഫീൽഡിൽ വേറൊരു ക്ലീൻഷീറ്റ് കൂടെ ഇന്ന് ലിവർപൂൾ സ്വന്തമാക്കി. 750 മിനുട്ടുകളിൽ അധികമായി ലിവർപൂൾ ആൻഫീൽഡിൽ ഒരു ഗോൾ വഴങ്ങിയിട്ട്.