ലാസിയോ അവരുടെ പുതിയ പരിശീലകനെ പ്രഖ്യാപിച്ചത് രസകരമായാണ്. മുൻ യുവന്റസ് പരിശീലകനായ സാരിയാണ് ഇന്ന് ലാസിയോയിൽ പരിശീലക ചുമതലയേറ്റത്. സിഗരറ്റ് വലിക്കുന്നത് കുപ്രസിദ്ധി നേടിയിട്ടുള്ള സാരി ക്ലബിലേക്ക് വരുന്നത് ഒരു സിഗരറ്റിന്റെ സ്മൈലി ട്വീറ്റ് ചെയ്ത് കൊണ്ടാണ് ലാസിയോ അറിയിച്ചത്. ഇത് ഫുട്ബോൾ പ്രേമികൾക്ക് രസകരമായ കാഴ്ച ആയി.
🚬
— S.S.Lazio (@OfficialSSLazio) June 9, 2021
ലാസിയോ പരിശീലകനായ ഇൻസാഗി അടുത്തിടെ സ്ഥാനം ഒഴിഞ്ഞിരുന്നു. ആ ഒഴിവിലേക്കാണ് സാരി എത്തുന്നത്. മൂന്ന് വർഷത്തെ കരാറാണ് സാരി ലാസിയോയിൽ ഒപ്പുവെച്ചത്. സാരി ഒരു സീസൺ മുമ്പ് യുവന്റസിനെ പരിശീലിപ്പിച്ചിരുന്നു. യുവന്റസിന് അന്ന് ലീഗ് കിരീടം നേടിക്കൊടുക്കാൻ ആയെങ്കിലും സാരിയെ യുവന്റസ് ആ സീസൺ അവസാനം യുവന്റസ് പരിശീലകൻ സ്ഥാനത്ത് നിന്ന് നീക്കുകയായിരുന്നു.
ഇറ്റലിയിൽ യുവന്റസിനെ കൂടാതെ നാപോളിയെയും സാരി പരിശീലിപ്പിച്ചിട്ടുണ്ട്. യുവന്റസിനൊപ്പം സീരി എ കിരീടം നേടിയപ്പോൾ സീരി എ കിരീടം നേടുന്ന ഏറ്റവും പ്രായം കൂടിയ പരിശീലകനായി സാരി മാറിയിരുന്നു. സാരി ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസിയെയും പരിശീലിപ്പിച്ചിട്ടുണ്ട്.