സ്പർസിന് ഒപ്പം താൻ ഹാഫ് ട്രോഫി നേടി എ‌‌ന്ന് മൗറീനോ

- Advertisement -

തന്റെ കരിയറിൽ താൻ എത്ര കിരീടം നേടി എന്ന് ചോദിച്ചാൽ 25ഉം ഒരു ഹാഫ് കിരീടവും എന്ന് പറയും എന്ന് ജോസെ മൗറീനോ. സ്ർസിനൊപ്പം എത്തിയ ലീഗ് കപ്പ് ഫൈനലിനെ താൻ പകുതി കിരീടമായി കണക്കാക്കും എന്ന് ജോസെ പറഞ്ഞു. പൊതുവെ താൻ ഒരു ക്ലബ് വിട്ടാൽ ആ ക്ലബിൽ ഉള്ളവർക്ക് ആശംസ അറിയിച്ച് പഴയ കാലത്തെ കുറിച്ച് മിണ്ടാതിരിക്കുകയാണ് ചെയ്യാറ്. എന്നാൽ സ്പർസിൽ താൻ ആ ഫൈനൽ കളിക്കണമായിരുന്നു ഈ ജോസെ പറഞ്ഞു.

ആ ഫൈനൽ കളിക്കുക തന്റെ അവകാശമായിരുന്നു എന്ന് ജോസെ പറഞ്ഞു. ഫൈനൽ എന്നത് എപ്പോഴും ആവേശമാണ്. അത് ഒന്നാമത്തെ ഫൈനൽ ആയാലും അമ്പതാമത്തെ ഫൈനൽ ആയാലും. വെംബ്ലിയിൽ വെച്ചുള്ള അങ്ങനെ ഒരു ഫൈനൽ കളിക്കാൻ പറ്റാത്തതിൽ വിഷമം ഉണ്ട്. സ്പർസിനെ പോലെ കിരീടങ്ങളും ഫൈനലുകളും ഒന്നും അത്ര ശീലമല്ലാത്ത ഒരു ക്ലബിനൊപ്പം ഉള്ള ഫൈനൽ ആകുമ്പോൾ പ്രത്യേകിച്ചും. ജോസെ പറഞ്ഞു.

Advertisement