അവസാന രണ്ടോവറിൽ കളി മാറി – നിക്കോളസ് പൂരന്‍

18 ഓവര്‍ വരെ ഇന്ത്യയുടെ സ്കോര്‍ 150ന് അടുത്തായിരുന്നുവെന്നും എന്നാൽ അവസാന രണ്ടോവറിൽ ടീം വഴങ്ങിയ റണ്ണുകളാണ് മത്സരത്തിലെ വെസ്റ്റിന്‍ഡീസിന്റെ സാധ്യതകളെ ഇല്ലാതാക്കിയതെന്ന് പറഞ്ഞ് നിക്കോളസ് പൂരന്‍.

മത്സര ഫലത്തിൽ വളരെ നിരാശയുണ്ടെന്നും പരമ്പരയിലെ ആദ്യ മത്സരം ആയതിനാൽ തന്നെ ടീമിന് തിരിച്ചുവരാനാകുമെന്ന പ്രതീക്ഷയുണ്ടെന്നും നിക്കോളസ് പൂരന്‍ വ്യക്തമാക്കി. ആ രണ്ട് ഓവറുകള്‍ മത്സരത്തിലെ മൊമ്മന്റം മത്സരത്തിൽ നിന്ന് കൊണ്ടു പോയെന്നും നിക്കോളസ് പൂരന്‍ വ്യക്തമാക്കി. സ്പിന്നര്‍മാര്‍ വളരെ മികച്ച രീതിയിലാണ് പന്തെറിഞ്ഞതെന്നും നിക്കോളസ് പൂരന്‍ സൂചിപ്പിച്ചു.