ക്രിസ്റ്റൽ പാലസിന് എതിരെ കേരള ബ്ലാസ്റ്റേഴ്സിന്റെ ആയുഷിന് ഗോൾ

20220730 170854

നെക്സ് ജെൻ കപ്പിലെ അവസാന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് പരാജയം. ഇന്ന് പ്രീമിയർ ലീഗിലെ കരുത്തരായ ക്രിസ്റ്റൽ പാലസിന്റെ യുവടീമിനെ നേരിട്ട കേരള ബ്ലാസ്റ്റേഴ്സ് യുവനിര ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് പരാജയപ്പെട്ടത്‌. ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് സ്പർസിനെതിരെയും പരാജയപ്പെട്ടിരുന്നു. ഇതോടെ ടീം ഇന്ത്യയിലേക്ക് മടങ്ങും.

ഇന്ന് ആദ്യ പകുതിയിൽ മികച്ചു നിന്ന കേരള ബ്ലാസ്റ്റേഴ്സ് ഒരു ഗോളിന് മാത്രം ആയിരുന്നു പിറകിൽ. രണ്ടാം പകുതിയുടെ തുടക്കത്തിൽ മൂണി പാലസിന്റെ ലീഡ് ഇരട്ടിയാക്കി. ഇതിനു പിന്നാലെ കേരള ബ്ലാസ്റ്റേഴ്സ് ഒരു ഗോൾ മടക്കി. ഒരു ഹാൻഡ്ബോളിന് ലഭിച്ച പെനാൾട്ടി ക്യാപ്റ്റൻ ആയുഷ് ആണ് ലക്ഷ്യത്തിൽ എത്തിച്ചത്. ഈ ടൂർണമെന്റിൽ കേരള ബ്ലാസ്റ്റേഴ്സ് നേടിയ ആദ്യ ഗോളായിരുന്നു ഇത്.

ഇതിനു ശേഷം പാലസ് രണ്ട് ഗോളുകൾ കൂടെ നേടിയതോടെ പാലസ് വിജയം സ്വന്തമാക്കി.