അവസാന ഓവറിലെ തിരിച്ചടി, നവാസിന് പുതിയൊരു അനുഭവ പാഠം – ബാബര്‍ അസം

Mohammednawaz

ഇന്ത്യയ്ക്കെതിരെ അവസാന ഓവറിൽ 16 റൺസ് പ്രതിരോധിക്കേണ്ട ഘട്ടത്തിൽ രണ്ട് വൈഡുകളും ഒരു നോബോളും എറിഞ്ഞ മൊഹമ്മദ് നവാസിന് ഇത് പുതിയൊരു അനുഭവ പാഠം ആണെന്ന് പറഞ്ഞ് ബാബര്‍ അസം.

അവസാന ഓവര്‍ ടൈറ്റ് ആയിരുന്നുവെന്നും മത്സരം അവസാന പന്ത് വരെ പോയി എന്നതും ശ്രദ്ധിക്കേണ്ടതാണെന്നും ബാബര്‍ അസം വ്യക്തമാക്കി. ഇത്രയും അധികം സമ്മര്‍ദ്ദത്തിൽ ആ ഓവര്‍ എറിഞ്ഞ നവാസിന് ക്രെഡിറ്റ് നൽകേണ്ടതുണ്ടെന്നും അത് എളുപ്പമുള്ള കാര്യമല്ലെന്നും ബാബര്‍ വ്യക്തമാക്കി.

ഇനി എപ്പോളെല്ലാം ഇത്തരം സമ്മര്‍ദ്ദ സാഹചര്യം വന്നാലും താരം ഈ അനുഭവത്തിൽ നിന്ന് ഉള്‍ക്കൊണ്ട പാഠം പഠിച്ച് കൂടുതൽ മികവ് പുലര്‍ത്താന്‍ ശ്രമിക്കുമെന്നും ബാബര്‍ അസം വ്യക്തമാക്കി.