ചെൽസിക്ക് ഈ സീസണിലെ ട്രാൻസ്ഫർ വിൻഡോ ഇതിനകം തന്നെ വളരെ മികച്ചതാണ്. എന്നിട്ടും താരങ്ങളെ സ്വന്തമാക്കുന്നത് നിർത്താൻ ചെൽസി മാനേജ്മെന്റ് ഉദ്ദേശിക്കുന്നില്ല. ഈ ആഴ്ചയും അടുത്ത ആഴ്ചയും ആയി രണ്ട് താരങ്ങളെ കൂടെ ചെൽസി സൈൻ ചെയ്യും. ഇതിനായുള്ള അണിയറ പ്രവർത്തനങ്ങൾ നടക്കുകയാണ് എന്ന് പ്രമുഖ ട്രാൻസ്ഫർ വിദഗ്ദ്ധൻ ഫാബ്രിസിയോ റൊമാനോ പറയുന്നു.
ഒരു ഗോൾ കീപ്പറും ഒരു ഡിഫൻസീവ് മിഡ്ഫീൽഡറും ആണ് ചെൽസി ലക്ഷ്യമിടുന്നത്. ചെൽസിയുടെ ഇപ്പോഴത്തെ ഒന്നാം നമ്പർ കെപയുടെ ഫോമില്ലായ്മ ആണ് ലമ്പാർഡ് ഒരു ഗോൾ കീപ്പറെ കൂടെ വേണം എന്ന് ആവശ്യപ്പെടാൻ കാരണം. റെന്നെസിന്റെ ഗോൾ കീപ്പർ എഡ്വാർഡ് മെൻഡി ആകും ചെൽസിൽ എത്തുക. മെൻഡിയുമായി ചെൽസി കരാർ ധാരണയിൽ എത്തി കഴിഞ്ഞു. റെന്നെസുമായി ട്രാംസ്ഫർ തുക കൂടെ ധാരണ ആയാൽ താരം ചെൽസിയിൽ എത്തും. റെന്നെസിനെ ചാമ്പ്യൻസ് ലീഗിൽ എത്തിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച ഗോൾകീപ്പറാണ് മെൻഡി.
ഡിഫൻസീവ് മിഡ്ഫീൽഡറായി വെസ്റ്റ് ഹാമിന്റെ യുവതാരം ഡെക്ലൻ റൈസിനെ ആണ് ചെൽസി ലക്ഷ്യമിടുന്നത്. വൻ തുകയാണ് റൈസിനു വേണ്ടി വെസ്റ്റ് ഹാം ആവശ്യപ്പെടുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡും റൈസിനായി ശ്രമിക്കുന്നുണ്ട്. ഈ രണ്ട് ട്രാൻസ്ഫർ കൂടെ ചെൽസി നടത്തുക ആണെങ്കിൽ അവരുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ട്രാൻസ്ഫർ വിൻഡോ ആയി ഇത് മാറു.