ലാലിഗ ഇന്ന് അവസാനിച്ചതോടെ മറ്റൊരു ചരിത്രം കൂടെ മെസ്സി കീഴടക്കി. ഇന്ന് ലയണൽ മെസ്സി നേടിയ ഇരട്ട ഗോളുകളോടെ ലാലിഗയിൽ 36 ഗോളുകൾ മെസ്സി ഈ സീസണിൽ നേടി. ലാലിഗയിലെ ടോപ് സ്കോറർക്കായുള്ള പിചിചി അവാർഡും മെസ്സി ഇതോടെ ഉറപ്പാക്കി. 36 ഗോളുകൾ ഉള്ള മെസ്സിക്ക് പിറകെ 21 ഗോളുകൾ വീതമുള്ള സുവാരസും ബെൻസീമയുമാണുള്ളത്.
മെസ്സിയുടെ ആറാം പിചിചി അവാർഡാണിത്. ഇതോടെ ഏറ്റവും കൂടുതൽ പിചിചി അവാർഡ് എന്ന നേട്ടത്തിനൊപ്പവും മെസ്സി എത്തി. ടെൽമോ സാറയുടെ റെക്കോർഡിനൊപ്പമാണ് മെസ്സി എത്തിയത്. അടുത്ത സീസണോടെ ഈ റെക്കോർഡ് മെസ്സി മറികടക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. 2009-10, 2011-12, 2012-13, 2016-17, 2017-18, 2018-19 സീസണുകളിലാണ് മെസ്സി ലാലിഗയിൽ ടോപ്പ് സ്കോററായി ഫിനിഷ് ചെയ്തത്.
മെസ്സിയുടെ ടോപ്പ് സ്കോർ ഗോൾ നേട്ടം;
🏆 09-10: 34 goals
🏆 11-12: 50 goals
🏆 12-13: 46 goals
🏆 16-17: 37 goals
🏆 17-18: 34 goals
🏆 18-19: 36 goals