റയലിനെ അട്ടിമറിച്ചിട്ടും രക്ഷയില്ല, ബെറ്റിസ് പരിശീലകനെ പുറത്താക്കി

ല ലീഗെയിൽ അവസാന ദിവസം റയൽ മാഡ്രിഡിനെ ബെർണാബുവിൽ വെച്ച് തോൽപ്പിച്ചെങ്കിലും റെയൽ ബെറ്റിസ് പരിശീലകൻ കികെ സെറ്റിയനെ പുറത്താക്കി. ക്ലബ്ബിന്റെ ചരിത്രത്തിൽ ആദ്യമായി ബാഴ്സ, റയൽ എന്നുവരെ എവേ മത്സരത്തിൽ തോൽപിച്ച പരിശീലകനെ അപ്രതീക്ഷിതമായാണ് ബെറ്റിസ് പുറത്താക്കിയത്.

ഈ സീസണിൽ ല ലീഗെയിൽ പത്താം സ്ഥാനത്ത് ഫിനിഷ് ചെയ്ത ബെറ്റിസ് താരതമ്യേന മികച്ച പ്രകടനമാണ് പുറത്തെടുതത്. പക്ഷെ ബെറ്റിസ് മാനേജ്മെന്റ് അടുത്ത സീസണിൽ പുതിയ പരിശീലകനെ നിയമിക്കാൻ തീരുമാനിക്കുകയായിരുന്നു. നേരത്തെ എതിരില്ലാത്ത 2 ഗോളുകൾക്കാണ് ബെറ്റിസ് സിദാന്റെ റയൽ മാഡ്രിഡിനെ മറികടന്നത്.