ഇന്നലെ അത്ലറ്റിക്കോ മാഡ്രിഡ് സമനില വഴങ്ങിയതോടെ ലാലിഗയിലെ കിരീട പോരാട്ടം ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങുകയാണ്. ഇന്നലത്തെ സമനിലയോടെ അത്ലറ്റിക്കോ മാഡ്രിഡ് ലീഗിൽ ഒന്നാമതേക്ക് തിരികെ എത്തി എങ്കിലും ഈ സമനില റയലിന്റെയും ബാഴ്സലോണയുടെയും സാധ്യതകൾ വർധിപ്പിച്ചിരിക്കുകയാണ്. അത്ലറ്റിക്കോ മാഡ്രിഡിന് 67 പോയിന്റ്, റയൽ മാഡ്രിഡിന് 66 പോയിന്റ്, ബാഴ്സലോണക്ക് 65 പോയിന്റ് എന്നിങ്ങനെയാണ് ഇപ്പോൾ ഉള്ളത്.
ഇനി ലീഗിൽ ആകെ ബാക്കിയുള്ള എട്ടു മത്സരങ്ങൾ. ഇതിൽ റയൽ മാഡ്രിഡിനാണ് കൂട്ടത്തിൽ എളുപ്പമുള്ള മത്സരങ്ങൾ ഉള്ളത്. സെവിയ്യയുമായുള്ള മത്സരം മാത്രമാണ് റയൽ മാഡ്രിഡിനുള്ള വിഷമം ഉള്ള മത്സരം.ബാഴ്സലോണയും അത്ലറ്റിക്കോ മാഡ്രിഡും നേർക്കുനേർ വരേണ്ടതുണ്ട്. ആ മത്സരം ആകും ലാലിഗയുടെ വിധി എഴുതുക. അത്ലറ്റിക്കോ മാഡ്രിഡ് 10ൽ അധികം പോയിന്റിന്റെ ലീഡിൽ ഉണ്ടായ സ്ഥലത്ത് നിന്നാണ് ഇപ്പോൾ ലീഗ് ഇങ്ങനെ ആയിരിക്കുന്നത്. ഇന്ന് സെൽറ്റ വീഗോയെ തോൽപ്പിച്ചാൽ 61 പോയിന്റുമായി സെവിയ്യയും കിരീട പോരാട്ടത്തിലേക്ക് ചേരും.