ലാലിഗ പ്രേക്ഷർക്ക് ആശ്വസിക്കാം. ടെലിവഷനിൽ ഇന്ത്യക്കാർക്ക് കാണാൻ കഴിയില്ല എന്ന് കരുതിയ ലാലിഗ വീണ്ടും ടിവിയിൽ എത്തിന്നു. ലാലിഗയുടെ സംപ്രേഷണവകാശം കൈക്കലാക്കിയിരുന്ന സാമൂഹിക മാധ്യമത്തിലെ വമ്പന്മാരായ ഫേസ് ബുക്കുമായി സോണി നെറ്റ്വർക്ക് പുതിയ കരാറിൽ എത്തി. സോണിയുടെ സ്പോർട്സ് ചാനലുകളിലൂടെയും സോണി ലൈവ് ആപ്പിലൂടെയും ലാലിഗ ടെലികാസ്റ്റ് ചെയ്യാനാണ് ധാരണയായിരിക്കുന്നത്. ഫേസ്ബുക്ക് വഴിയുള്ള ലൈവ് സ്ട്രീമിംഗ് തുടരുകയും ചെയ്യും.
റയൽ മാഡ്രിഡിന്റെ അടുത്ത മത്സരം മുതലാകും സോണി വീണ്ടും ലാലിഗ സംപ്രേഷണം ചെയ്തു തുടങ്ങുക. എത്ര തുകയ്ക്കാണ് ഫേസ്ബുക്കും സോണിയും കരാറില്‍ എത്തിയത് എന്ന് വ്യക്തമല്ല. അടുത്ത മൂന്ന് വർഷത്തേക്ക് ഇന്ത്യ ഉൾപ്പെടെ എട്ട് രാജ്യങ്ങളിൽ സംപ്രേഷണം ചെയ്യാനുള്ള അവകാശമാണ് ഫേസ് ബുക്ക് സ്വന്തമാക്കിയുരുന്നത്. ഇതോടെ ടിവി പ്രേക്ഷകർക്ക് ലാലിഗ കാണാൻ കഴിയാത്ത അവസ്ഥ ആയിരുന്നു.
2014 മുതൽ 2018 വരെ സോണി നെറ്റ്വർക്ക് ആയിരുന്നു ഇന്ത്യയിൽ ലാലിഗ എത്തിച്ചത്.